പെരുമ്പാവൂർ : മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡീഷ ബലിഗുഡ ഗോറോൺ ഗരിഡ്ബി അൻന്ത്രിയോ (25) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം നൈറ്റ് പെട്രോളിംഗിനിടെ സംശയാസ്പദമായി കണ്ട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം തെളിയുന്നത്. കെഎസ്ആർറ്റിസി ബസ് സ്റ്റാൻഡിൽ നിന്നും യാത്രക്കാരന്റെ മൊബൈൽ ഫോണായിരുന്നു ഇയാൾ മോഷ്ടിച്ചിരുന്നത്.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ടി. എം. സൂഫി, എസ്ഐമാരായ റിൻസ് എം തോമസ്, പി. എം. റാസിക്, എസ് സിപിഒ മാരായ സുബിൻ, അജിത്ത് മോഹൻ, നിഷാദ്, രജിത്ത് രാജൻ എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: