ന്യൂദൽഹി : നേപ്പാൾ കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ദലിന് രാഷ്ട്രപതി ദ്രൗപതി മുർമു വ്യാഴാഴ്ച ‘ജനറൽ ഓഫ് ഇന്ത്യൻ ആർമി’ പദവി നൽകി ആദരിച്ചു. ഇന്ത്യയുമായുള്ള നേപ്പാളിന്റെ ദീർഘവും സൗഹൃദപരവുമായ ബന്ധമാണ് ഇതിൽ പ്രകടമാകുന്നതെന്ന് രാഷ്ട്രപതിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
1950 മുതൽ നേപ്പാളിലെയും ഇന്ത്യയുടെയും കരസേനാ മേധാവികൾക്ക് ഓണററി ജനറൽ പദവി നൽകുന്ന ഒരു പാരമ്പര്യമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തിക്കൊണ്ടാണ് ജനറൽ സിഗ്ഡൽ ചൊവ്വാഴ്ച ഇന്ത്യയിലേക്കുള്ള സന്ദർശനം ആരംഭിച്ചത്.
ഡിസംബർ 11 മുതൽ 14 വരെ നീളുന്ന അദ്ദേഹത്തിന്റെ സന്ദർശനം നേപ്പാളും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് അടിവരയിടുന്നു.
നേപ്പാൾ പ്രസിഡൻ്റ് രാമചന്ദ്ര പൗഡൽ കഴിഞ്ഞ മാസം കാഠ്മണ്ഡുവിൽ നടന്ന പ്രത്യേക ചടങ്ങിൽ ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിക്ക് നേപ്പാൾ ആർമി ജനറൽ പദവി നൽകി ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: