ന്യൂദല്‍ഹി: ജോര്‍ജ് സോറസ് പഴയ ചങ്ങാതിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ശശി തരൂര്‍ എംപിയുടെ പഴയ ട്വീറ്റ് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്-സോറസ് ബന്ധം വെളിപ്പെടുത്തി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കാന്‍ അനുവദിക്കില്ലെന്നും സോറസിന്റെ സുഹൃത്തുക്കളാണ് കോണ്‍ഗ്രസ് നേതാക്കളെന്നും റിജിജു പറഞ്ഞു.
ഭാരതത്തെ മൂന്നാംലോകരാജ്യമായും ഭിക്ഷയാചിച്ചു നടക്കുന്ന നാടായും കണക്കാക്കുന്നവരുടെ കാലുനക്കുന്ന പരിപാടി അവസാനിപ്പിക്കാന്‍ സമയമായെന്ന് കേന്ദ്രമന്ത്രി കോണ്‍ഗ്രസ് നേതാക്കളെ ഓര്‍മ്മിപ്പിച്ചു. ഭാരതം മാറിക്കഴിഞ്ഞു. സമയവും ഒത്തിരി മാറി, അതോര്‍ക്കണം. 2009 മേയ് 26ന് ജോര്‍ജ് സോറസിനെ ആഗോള പൗരനായി വിശേഷിപ്പിച്ചുകൊണ്ടുള്ള തരൂരിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
സോണിയ അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷനും ജോര്‍ജ് സോറസിന്റെ ഫൗണ്ടേഷനും തമ്മില്‍ ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് വലിയ പ്രതിരോധത്തിലാണ്. സോറസുമായി തങ്ങള്‍ക്കാര്‍ക്കും ബന്ധമില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് പഴയ ട്വീറ്റുകള്‍ പുറത്തുവരുന്നത്. ശശി തരൂര്‍ പ്രവര്‍ത്തിക്കുന്നത് സോറസിന്റെ ശമ്പളക്കാരനായാണെന്നും റിജിജു പരിഹസിച്ചു.
ഭാരതത്തിന്റെ ജനാധിപത്യവും നയതന്ത്രവും ഭാരതത്തിന്റെ മാത്രം താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും വിദേശ സ്വാധീനങ്ങള്‍ക്ക് വഴങ്ങി സ്വന്തം നാടിനെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും റിജിജു ശശി തരൂരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: