തൃശൂര്‍: ബാറില്‍ മദ്യപിക്കുന്നതിനിടെ സോഡാ കുപ്പി കൊണ്ട് യുവാവിന്റെ തലയടിച്ച് പൊട്ടിച്ച പ്രതിയെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂര്‍ വെണ്ടോര്‍ സ്വദേശി കിളവന്‍പറമ്പില്‍ ദിനേഷ് (33) ആണ് അറസ്റ്റിലായത്.
ചുങ്കം കനാല്‍ പരിസരത്ത് താമസിക്കുന്ന കാളന് വീട്ടില്‍ ജിയോക്കാണ്(36) പരിക്കേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജിയോ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു ബാറില്‍ വച്ച് തര്‍ക്കവും ആക്രമണവുമുണ്ടായത്. പുതുക്കാട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: