കോട്ടയം: വൈക്കം തന്തൈ പെരിയാര്‍ സ്മാരകത്തിന്റെയും പെരിയാര്‍ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം 12ന് രാവിലെ 10 മണിക്കു വൈക്കത്തു നടക്കും.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് തന്തൈ പെരിയാര്‍ സ്മാരകത്തിന്റെയും പെരിയാര്‍ ഗ്രന്ഥശാലയുടെയും ഉദ്ഘാടനം നിര്‍വഹിക്കും.ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്ന മുഖ്യന്ത്രി പിണറായി വിജയന് മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.
സാമൂഹികനീതീചരിത്രത്തിലെ വിജയഅധ്യായമായ വൈക്കത്ത് തമിഴ്നാട്, കേരള സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന മഹത്തായ സമ്മേളനം ചരിത്രപ്രധാന്യം അര്‍ഹിക്കുന്ന സംഭവമാണെന്നു മന്ത്രി വി.എന്‍. വാസവനും തമിഴ്നാട് മന്ത്രി വി. വേലുവും പറഞ്ഞു.
വൈക്കം സത്യഗ്രഹ സമരനായകനായ തന്തൈ പെരിയാറിന്റെ സ്മരണാര്‍ഥം വൈക്കത്ത് തന്തൈ പെരിയാര്‍ സ്മാരകവും ഗ്രന്ഥശാലയും തമിഴ്നാട് സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം വൈക്കത്ത് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് വൈക്കം നഗരത്തിലുള്ള തന്തൈ പെരിയാര്‍ സ്മാരകവും ഗ്രന്ഥശാലയും നവീകരിക്കുന്നതിന് 8.14 കോടി രൂപ അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: