തിരുവനന്തപുരം: കുട്ടികളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ കുട്ടികളുടെ അഭിപ്രായവും ആരായുന്ന ജനാധിപത്യ സമീപനം ആവശ്യമാണെന്നും ജനാധിപത്യ വിരുദ്ധമായ അടിച്ചമര്‍ത്തലുകളുടെ ഇരകളായി കുട്ടികളെ മാറ്റാന്‍ പാടില്ലെന്നും മന്ത്രി എം ബി രാജേഷ്. മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുകയല്ല, വളരാനുള്ള സാഹചര്യം ഒരുക്കുകമാത്രം ചെയ്താല്‍ മതി.
കുടുംബങ്ങള്‍ക്കകത്തും സമൂഹത്തിലും കുട്ടികള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ ബാലാവകാശ സാക്ഷരത അനിവാര്യമാണ്. ബാലാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ചൂഷണങ്ങള്‍ക്ക് കുട്ടികള്‍ വിധേയമാകുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ബാലസൗഹൃദ രക്ഷാകര്‍തൃത്വം ഏകദിന പരിശീലനത്തിന്റെ സമാപന സമ്മേളനം ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: