കോട്ടയം: ചാണ്ടി ഉമ്മന്‍ മലര്‍ന്നു കിടന്ന് തുപ്പരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ചുമതലയൊന്നും നല്‍കിയില്ലെന്ന ചാണ്ടി ഉമ്മന്റെ പരസ്യ പ്രതികരണത്തെയാണ് തിരുവഞ്ചൂര്‍ വിമര്‍ശിച്ചത്.
പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായം ഉണ്ടാകാം. എന്നാല്‍ അതെല്ലാം പരസ്യമായി പറഞ്ഞ് ചാണ്ടി ഉമ്മന്‍ ചെറുതാകരുത്. പാര്‍ട്ടിക്കുള്ളില്‍ വിഷയങ്ങള്‍ ഉന്നയിച്ച് യോജിപ്പോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കുന്നത് ഗുണം ചെയ്യില്ല. ചാണ്ടി ഉമ്മന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. അദ്ദേഹം തനിക്കുണ്ടായ വിഷമം പറഞ്ഞുവെന്നെ ഉള്ളൂവെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കോട്ടി.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം എത്തണമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആഗ്രഹം.എന്നാല്‍ ചാണ്ടി ഉമ്മന്‍ വഴങ്ങിയില്ല.ഇതാണ് ചാണ്ടി ഉമ്മന് ചുമതലകള്‍ നല്‍കാത്തതിന് പിന്നിലെന്നാണ് അറിയുന്നത്. ഉമ്മന്‍ചാണ്ടിയുടെ പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച തര്‍ക്കമാണ് ചാണ്ടി ഉമ്മന്റെ പ്രതികരണത്തിലൂടെ പുറത്തു വരുന്നത്.
ഇതോടെ ചാണ്ടി ഉമ്മന്‍ വി ഡി സതീശന്‍ വിരുദ്ധ പക്ഷത്താണ് ഇപ്പോള്‍.ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെയാണ് ചാണ്ടി ഉമ്മന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: