കൊച്ചി: ഡിസംബര്‍ 12 (വ്യാഴാഴ്ച്ച) കൊച്ചിയില്‍ ശുദ്ധജല വിതരണം മുടങ്ങും. ആലുവ ജല ശുദ്ധീകരണ ശാലയില്‍ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനില്‍ പൂക്കാട്ടുപടിയ്ക്ക് സമീപം രൂപംകൊണ്ട ചോര്‍ച്ച പരിഹരിക്കുന്നതിനുളള പണി നടക്കുന്നതിനാലാണ് ജല വിതരണം മുടങ്ങുന്നത്.
പത്താം തീയതി ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണികളാണ് വ്യാഴാഴ്ചയിലേക്ക് മാറ്റിയത്. ചില സാങ്കേതിക കാരണങ്ങളാലാണ് അറ്റകുറ്റപണികള്‍ മാറ്റിയത്.വാട്ടര്‍ അതോറിറ്റി കലൂര്‍ വാട്ടര്‍ വര്‍ക്സ് സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
വ്യാഴാഴ്ച കൊച്ചി കോര്പ്പറേഷന് പുറമെ ചേരാനല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്നാണ് അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: