കൊച്ചി :വഖഫ് നോട്ടീസില്‍ തുടര്‍ നടപടികളില്‍ നിന്ന് മുനമ്പം നിവാസികള്‍ക്ക് ഇടക്കാല സംരക്ഷണം നല്കാന് താല്‍ക്കാലിക സ്റ്റേ അനുവദിക്കാമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് . വഖഫ് നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രദേശവാസികളായ ചിലരുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം.
മുനമ്പം ഭൂമി തര്‍ക്കം പരിഗണിക്കേണ്ടത് സിവില്‍ കോടതിയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മുനമ്പത്തെ തര്‍ക്കഭൂമി ഫറൂഖ് കോളജ് അധികൃതരില്‍ നിന്ന് തങ്ങളുടെ പൂര്‍വികര്‍ വാങ്ങിയതാണെന്ന് പ്രദേശവാസികളുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
വഖഫ് ബോര്‍ഡും ഭൂ ഉടമകളും തമ്മില്‍ തര്‍ക്കമുളളതിനാല്‍ സിവില്‍ കോടതിയിലാണ് അതിന് പരിഹാരം കാണേണ്ടത്. വഖഫ് ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് ഇടപെടാനാകില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.ഹര്‍ജി വീണ്ടും ഈ മാസം 17ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: