കോഴിക്കോട് : ഏലത്തൂരില്‍ ഇന്ധന ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിനെതിരെ പൊലീസ് കേസെടുത്തു. കൗണ്‍സിലര്‍ മനോഹരന് മാങ്ങാറിയിന്റെ പരാതിയിലാണ് കേസെടുത്തത്.
കമ്പനിക്ക് നോട്ടീസ് നല്‍കുമെന്ന് എലത്തൂര്‍ പൊലീസ് അറിയിച്ചു. എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു. എച്ച് പി സി എല്‍ ടെക്നിക്കല്‍ & ഇലക്ട്രിക് സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്നും കൃത്യസമയത്ത് തകരാര്‍ കണ്ടെത്താന്‍ എച്ച് പി സി എല്ലിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് റവന്യൂ വകുപ്പിന്റേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. 1500 ലിറ്റര്‍ ഡീസല്‍ പുറത്തേക്ക് ഒഴുകിയ ശേഷമാണ് എച്ച്പിസിഎല്‍ അധികൃതര്‍ സംഭവം അറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: