കോട്ടയം: ഈ വര്‍ഷം 16 പൈസയും അടുത്തവര്‍ഷം ആദ്യം 12 പൈസയും വാര്‍ദ്ധനയ്‌ക്ക് നിര്‍ദ്ദേശിച്ച വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ 2026- 27 ല്‍ വൈദ്യുതിനിരക്ക് വര്‍ദ്ധന നിര്‍ദേശിച്ചിട്ടില്ല. ഇത് യാഥാര്‍ത്ഥ്യമാകുമോ എന്നതാണ് കണ്ടറിയേണ്ടത്. അന്നും നഷ്ടം ചൂണ്ടിക്കാട്ടി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചാല്‍ വര്‍ദ്ധന ശുപാര്‍ശ ചെയ്യുമോ എന്ന് വ്യക്തമല്ല. അതോ ഇപ്പോഴത്തെ പ്രഖ്യാപനം മറവി രോഗമുള്ള ഉപഭോക്താക്കള്‍ 2026- 27 ല്‍ ഓര്‍ത്തിരിക്കാന്‍ ഇടയില്ലെന്നതാണോ ധൈര്യം എന്നും പറയാന്‍ പറ്റില്ല. ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിച്ചും ദീര്‍ഘകാല കരാറുകളിലൂടെ കുറഞ്ഞ ചെലവില്‍ വൈദ്യുതി കണ്ടെത്തിയും വൈദ്യുതി വാങ്ങല്‍ ചെലവ് ക്രമമായി കുറച്ചാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുശേഷം വൈദ്യുതി നിരക്ക് വര്‍ധന ആവശ്യമാകില്ലെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. 2022ല്‍ യൂണിറ്റിന് 40.63 പൈസയാണ് വര്‍ധിപ്പിച്ചത്. 2023ല്‍ 20 പൈസയും ഈ വര്‍ഷം 16 പൈസയും ആണ് നിരക്ക് വര്‍ദ്ധന. അടുത്തവര്‍ഷം 12 പൈസയുടെ വര്‍ദ്ധന ശുപാര്‍ശ ചെയ്യുന്നു. 2026-27ലാകട്ടെ, നിരക്ക് നിര്‍ദ്ദേശിച്ചിട്ടില്ല. സോളാര്‍ എനര്‍ജി, കേന്ദ്രസര്‍ക്കാരിന്റെ കൂള്‍ ലിംഗേജ് പദ്ധതി തുടങ്ങിയ മാര്‍ഗങ്ങളിലൂടെ അടുത്തവര്‍ഷം മുതല്‍ ദീര്‍ഘകാല വൈദ്യുതി ലഭിക്കുമെന്നതിനാല്‍ വൈദ്യുതി വാങ്ങല്‍ ചെലവു കുറയുമെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: