കൊച്ചി: വഖഫ് അധിനിവേശത്തെ തുടര്‍ന്ന് എറണാകുളത്തെ മുനമ്പം ജനത നേരിടുന്ന പ്രശ്നം കൃത്യമായി സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുമെന്ന് ബിജെപി സംസ്ഥാന സഹ പ്രഭാരി അപരാജിത സാരംഗി.
47 തവണ ജെപിസി യോഗം ചേര്‍ന്നിട്ടുണ്ട്, ഒന്‍പതു ലക്ഷം ഏക്കര്‍ ഭൂമി വഖഫില്‍ ഉള്‍പ്പെട്ടിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട് 96 ലക്ഷം പരാതികള്‍ ലഭിച്ചിട്ടുണ്ട്, സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അംഗം കൂടിയായ അപരാജിത പറഞ്ഞു.
സമരത്തിന്റെ 57-ാം ദിവസമായ ഇന്നലെ മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തിലെ സത്യഗ്രഹ സമരപന്തലില്‍ സംസ്ഥാന പ്രഭാരിയായയ പ്രകാശ് ജാവ്ദേക്കര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കൊപ്പം അപരാജിത സാരംഗിയെത്തി.
പ്രധാനമന്ത്രി മോദി മുനമ്പം ജനതയ്ക്കൊപ്പമാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്. മുനമ്പം ജനതയുടെ നിവേദനം ജെപിസി ചെയര്മാന് നല്കി ഇവിടുത്തെ പ്രശ്നങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ജെപിസിയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തീയതി ഏപ്രിലിലേക്ക് മാറ്റിയതെന്നും സത്യഗ്രഹ പന്തലില്‍ സംസാരിക്കവേ അപരാജിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: