കൊല്ലം : അഞ്ചലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്ഷകന് പരിക്കേറ്റു. അഞ്ചല്‍ സ്വദേശി ശശിധരനാണ് (52) പരിക്കേറ്റത്.
ഞായറാഴ്ച അഞ്ചല്‍ ആര്‍ച്ചല്‍ ജംഗ്ഷനുസമീപമാണ് ആക്രമണം ഉണ്ടായത്. ശശിധരന് വാഴക്കുലയുമായി റോഡിലൂടെ നടന്നു പോകവെയാണ് കാട്ടുപന്നിയുടെ ആക്രമണം. സമീപമുളള വയലില്‍നിന്നും എത്തിയ പന്നിയാണ് ആക്രമിച്ചത്.
ആക്രമണത്തെ തുടര്‍ന്ന് ശശിധരന്റെ കൈവിരലിനു പൊട്ടലുണ്ടായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: