തൃശൂർ: തൃശൂരില്‍ ഓണക്കാലത്ത് പുലിയുടെ വേഷം കെട്ടിക്കൊണ്ടുള്ള പുലിക്കളിക്ക് കാഴ്ചക്കാര്‍ ഏറെയാണ്. എന്നാല്‍ കോവിഡിന് ശേഷം സാമ്പത്തിക പരാധീതനകളിലാണ് ഈ പുലിക്കളി സംഘങ്ങള്‍ ഇവരുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ സുരേഷ് ഗോപി അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു ഇപ്പോഴിതാ ആ വാഗ്ദാനം പാലിക്കാന്‍ സുരേഷ് ഗോപി എത്തി.
തൃശ്ശൂരിലെ പുലിക്കളി കലാകാരന്മാർക്ക് മുമ്പ് വാഗ്ദാനം ചെയ്തപോലെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് 50000 വീതം നൽകി ❤️🙏@TheSureshGopi pic.twitter.com/YW3hZtBUdK
— Manoj Chandran (@manoj_chan) December 8, 2024
തൃശ്ശൂരിന്റെ പുലിക്കളിക്ക് 200 വര്‍ഷത്തോളം പഴക്കമുണ്ട്. കാണാന്‍ രസമുള്ള കാഴ്ചയാണെങ്കിലും പുലി വേഷം കെട്ടാന്‍ ചെലവും ഏറെയാണ്. കടുവയുടേത് പോലുള്ള വരകള്‍ ശരീരത്തില്‍ വരച്ച് കടുവയുടെ മുഖം മൂടിയും അണിഞ്ഞ് വാദ്യമേളക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നവരാണ് പുലിക്കളിക്കാര്‍. പ്രത്യേക പരിശീലനം ഇതവതരിപ്പിക്കാന്‍ ആവശ്യമാണ്. കടും മഞ്ഞ നിറങ്ങളും കറുപ്പും ചായങ്ങളാണ് പ്രധാനമായും ഉപയോഗിക്കുക. ഒരു പുലി വേഷം കെട്ടാന്‍ നല്ലൊരു തുക വേണം. ഒരു പുലിക്കളിസംഘത്തില്‍ അഞ്ചോ പത്തോപേര് പുലിവേഷം കെട്ടിയിറങ്ങും.
ഇപ്പോഴിതാ തൃശൂരിലെ പുലിക്കളി സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന വാക്ക് പാലിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം ഏഴ് സംഘങ്ങള്‍ക്ക് അരലക്ഷം വീതമാണ് അദ്ദേഹം കൈമാറിയത്.
കഴിഞ്ഞ വർഷം ഓണത്തിനും സുരേഷ് ഗോപി പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം നല്‍കിയിരുന്നു. മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റില്‍ നിന്നുമാണ് പണം നല്‍കിയത്. അരലക്ഷം രൂപ വീതമാണ് ഓരോ സംഘത്തിനും അദ്ദേഹം നല്‍കിയത്. തൃശൂരിലെ. 7 പുലിക്കളി സംഘങ്ങൾക്കാണ് തുക കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: