ന്യൂഡല്‍ഹി: മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രി ജെ. ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പ് കേന്ദ്ര സെക്രട്ടറി അല്‍ക്ക ഉപാദ്ധ്യായയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ അഭ്യര്‍ത്ഥനമാനിച്ച് പക്ഷിപ്പനിയുമായി ബന്ധപ്പെട്ട അടിയന്തര യോഗം കേന്ദ്ര സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തുമെന്നും കേരളത്തിലെ പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും ഉറപ്പുനല്‍കി. 2021 ലെ കന്നുകാലി സെന്‍സസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഉടനടി പരിഹരിക്കാമെന്നും കഴിഞ്ഞ സെന്‍സസിന്റെ കുടിശിക തുക അനുവദിക്കാമെന്നും കേന്ദ്ര സെക്രട്ടറി അറിയിച്ചു. സാമ്പിള്‍ സര്‍വ്വേ കുടിശ്ശിക തുക നല്‍കുന്ന വിഷയം പരിശോധിച്ച് ആവശ്യമായ നടപടി എത്രയും വേഗം കൈക്കൊള്ളുന്നതുമാണെന്നും കേന്ദ്ര സെക്രട്ടറി അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പിന്റെ സ്‌റ്റേറ്റ് ലാബോറട്ടി ഫോര്‍ മറൈന്‍ അഗ്രികള്‍ച്ചറല്‍ പ്രോഡക്ട് എന്ന സ്ഥാപനത്തെ ദേശീയ നിലവാരത്തിലുള്ള ഒരു മികച്ച സ്ഥാപനമാക്കി മാറ്റുന്നതിന് ആവശ്യമായ ഫണ്ട് കേന്ദ്ര സര്‍ക്കാരിന്റെ അസ്‌കാഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കാമെന്നും ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: