പെരുമ്പാവൂർ : ഒപി റൂമിൽ നിന്ന് ഫോൺ മോഷ്ടിച്ചയാൾ പിടിയിൽ. ഐമുറി കാവുംപുറം പർവേലിക്കുടി പൗലോസ് (എൽദോസ് 52 ) നെയാണ് പെരുമ്പാവുർ പോലീസ് പിടികൂടിയത്.
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിക്ക് സമീപമുള്ള ഒപി റൂമിൽ വച്ചിരുന്ന ആശുപത്രിയിൽ ജോലി ചെയ്യുന്ന ആശാ വർക്കറുടെ മൊബൈൽ ഫോണാണ് ഇയാൾ മോഷ്ടിച്ച് കടന്നത്.
ഡോക്ടറെ കാണാനെന്ന വ്യാജേനെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്. ഇൻസ്പെക്ടർ ടി എം സൂഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: