ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ബെംഗളൂരുവിൽ. യെല്ലോ ലൈൻ മെട്രോയുടെ ഭാഗമായിരിക്കും പുതിയ സ്റ്റേഷൻ. ജയദേവ ഹോസ്പിറ്റൽ സ്റ്റേഷനാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായി മാറുക. 39 മീറ്ററാണ് മെട്രോ സ്റ്റേഷന്റെ ഉയരം. 2025 ജനുവരി അവസാനത്തോടെ പുതിയ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
നിർമാണം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായി ഇത് മാറും. യാത്രക്കാർക്കായുള്ള എല്ലാവിധ സൗകര്യങ്ങളും സ്റ്റേഷനിൽ സജ്ജമാക്കും. അടിപ്പാത, ഫ്ലൈ ഓവർ, ഒന്നിലധികം പ്ലാറ്റ്ഫോമുകൾ എന്നിവ ഉണ്ടാകും. ആയിരക്കണക്കിന് ദൈനംദിന യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സൗകര്യങ്ങൾ സഹായകരമാണെന്നാണ് പ്രതീക്ഷ.
ബിടിഎം ലേഔട്ട്, സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി എന്നിവയടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകാൻ സാധിക്കുന്ന തരത്തിലാണ് സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. നഗരത്തിന്റെ വ്യാവസായിക, പാർപ്പിട മേഖലകളിലെ കണക്റ്റിവിറ്റി വർധിപ്പിക്കുന്ന യെല്ലോ ലൈൻ 5,745 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കുന്നത്. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള 19.15 കിലോമീറ്ററിൽ 16 സ്റ്റേഷനുകൾ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: