തൃശ്ശൂര്‍: കേരളത്തിലെ ഒന്‍പത് പ്രാധാന നഗരങ്ങളില്‍ ബ്രാഞ്ചുകളുള്ള നമ്പര്‍ വണ്‍ പരസ്യ ഏജന്‍സിയായ വളപ്പില കമ്മ്യൂണിക്കേഷന്‍സിന്റെ ഏറ്റവും അത്യാധുനിക സംവിധാനങ്ങളോടും സൗകര്യങ്ങളോടും കൂടിയ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. തൃശ്ശൂര്‍ മിഷന് ക്വാര്‍ട്ടേഴ്സിലെ ഫാത്തിമ നഗറില്‍ സ്ഥിതി ചെയ്യുന്ന കോര്‍പ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം പി.ബാലചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു. മംഗളം മാനേജിങ് ഡയറക്ടര്‍ സാജന് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി.
കല്യാണ്‍ സില്‍ക്സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. പട്ടാഭിരാമന്, ജോസ് ആലുക്കാസ് ഗ്രൂപ്പ് എംഡി ജോസ് ആലുക്കാസ്, നന്തിലത്ത് ഗ്രൂപ്പ് ഡയറക്ടര്‍ ഐശ്വര്യ നന്തിലത്ത്, മലയാള മനോരമ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വൈസ് പ്രസിഡന്റ് വര്‍ഗീസ് ചാണ്ടി, ഫിലിം ആക്ടര്‍ സിജോയ് വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. വളപ്പില കമ്മ്യൂണിക്കേഷന്‍സ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍മാരായ ജോണ്‍സ് വളപ്പില, ജയിംസ് ജെയിംസ് വളപ്പില ഡയറക്ടര്‍മാരായ പോള്‍ വളപ്പില, ലിയോ വളപ്പില എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: