ഏയ് ബനാനേ ഒരു പൂ തരാമോ എന്ന വാഴ എന്ന സിനിമയിലെ ഗാനം യൂട്യൂബില്‍ കണ്ടത് മൂന്ന് കോടി നാല്പത്തിരണ്ട് ലക്ഷത്തി എണ്‍പത്തിനാലായിരം പേര്….അനുനിമിഷമെന്നോണം ഈ ഗാനത്തില്‍ യുവാക്കളുടെയും ടീനേജുകളുടെയും ഹൃദയം കൊളുത്തുകയാണ്.
ഈ ഗാനം കംപോസ് ചെയ്തതും ട്യൂണ്‍ ചെയ്തതും പെര്‍ഫോം ചെയ്തതും ആരെന്നു നോക്കിയാല്‍ വീഡിയോയുടെ താഴെ വിചിത്രമായ ഒരു പേരാണ് കാണുക- ഇലക്ട്രോണിക് കിളി. ആരാണീ ഇലക്ട്രോണിക് കിളി?
“ഈ കിളി എന്റെ മകളുടെ സ്കൂൾ ചങ്കാ ണ് …നല്ലവൻ……❤❤❤❤ നിഷ്കളങ്കൻ……ഉയരട്ടെ”- ഇതുപോലെ ഈ ഗാനസ്രഷ്ടാവിന് ഒരു പാട് അഭിനന്ദനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്. ജോഫിന്‍ എന്നാണ് ഈ സംഗീതസംവിധായകന്റെ പേര്. സിന്‍സിയര്‍ലി എന്ന ഇംഗ്ലീഷ് വാക്ക് പോലെ ആദ്യം ഇലക്ട്രോണിക്കലി എന്നാണ് ആദ്യം പേരിട്ടത്. പിന്നീട് അത് ഇലക്ട്രോണിക് കിളി എന്നാക്കി മാറ്റി. വ്യത്യസ്തമായ പേര്.
ഇത് ഒരു റാപ് ഗാനമാണ്. അങ്കിത് മേനോനിലൂടെയാണ് ജോഫിന്‍ എന്ന ഇലക്ട്രോണിക് കിളി വാഴ എന്ന സിനിമയിലേക്ക് എത്തിയത്. അതുപോലെ ഗുരുവായൂരമ്പലനടയില്‍ എന്ന സിനിമയുടെ വിപിനുമായും ഇലക്ട്രോണിക് കിളിക്ക് പരിചയമുണ്ടായിരുന്നു. “വാഴ എന്ന സിനിമയില്‍ ഒരു ട്രാക്ക് ഉണ്ടെന്ന് പറഞ്ഞു. ഞാന്‍ ആണ് എന്റെ ട്രാക്ക് അവസാനം കൊടുത്തത്. അത് അവര്‍ക്ക് ഇഷ്ടമായി”- ഒരു അഭിമുഖത്തില്‍ ഇലക്ട്രോണിക് കിളി പറയുന്നു. ഇന്റര്‍വ്യൂവിന് വിളിച്ചാല്‍ പോകാറില്ല, സ്റ്റേജ് ഷോയ്ക്കും പോകാറില്ല. കുറെയൊക്കെ അന്തര്‍മുഖനാണ് ഇലക്ട്രോണിക് കിളി. താന്‍ പെര്‍ഫോമറല്ല എന്ന് വിശ്വസിക്കുന്നതിനാലാണ് സ്റ്റേജ് ഷോകള്‍ക്ക് വിളിച്ചാലും ഇലക്ട്രോണിക് കിളി പോകാത്തത്. ഈ പാട്ട് കേട്ടപ്പോള്‍ പലരും പറഞ്ഞത് ഇത് എഐമ്യൂസിക് ആണെന്നാണ്. ഏകദേശം നാല് മണിക്കൂര്‍ ചെലവിട്ടാണ് താന്‍ ഈ പാട്ട് പാടിയതെന്നും അദ്ദേഹം പറയുന്നു.
എഞ്ചിനീയറിങ്ങ് കഴിഞ്ഞ് എ.ആര്.റഹ്മാന്റെ കോളെജില്‍ ചേര്‍ന്നപ്പോഴാണ് സംഗീതസംവിധാനത്തിലേക്ക് തിരിഞ്ഞത്. സംഗീതം പാഷന് ആയതിനാല്‍ എത്ര ജോലി ചെയ്താനും ഭാരമായി തോന്നാറില്ലെന്നും ഇലക്ട്രോണിക് കിളി പറയുന്നു. ട്യൂണുകള്‍ ചെയ്ത് കഴിഞ്ഞാല്‍ സൗണ്ട് ക്ലൗഡിലും ഇന്‍സ്റ്റഗ്രാമിലും ഇടും. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നൂറോളം പേരെ തന്നെ പിന്തുടരാറുള്ളൂ എന്നും ഇലക്ട്രോണിക് കിളി പറയുന്നു. പണ്ട് അമ്മ പിഎസ് സി പരീക്ഷയെഴുതാന്‍ നിര്‍ബന്ധിക്കാറുണ്ടെങ്കിലും മ്യൂസിക് ചെയ്ത് പണം കിട്ടിത്തുടങ്ങിയതോടെ ഇപ്പോള്‍ അത്തരം നിര്‍ബന്ധങ്ങള്‍ ഇല്ലെന്നും ഇലക്ട്രോണിക് കിളി പറയുന്നു.
എന്താ ചെയ്യുന്നേ എന്ന ആളുകളുടെ ചോദ്യത്തിന് മറുപടി പറയുവാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും വാഴയിലെ ഈ പാട്ട് വിജയിച്ചതോടെ ഇനി സംഗീതസംവിധായകന് എന്ന് പറയാനാവുമെന്ന് ഇലക്ട്രോണിക് കിളി പറയുന്നു. അങ്കിത് മേനോനൊപ്പമാണ് ജോലി ചെയ്യുന്നത്. മറ്റ് മ്യൂസിക് ഡയറക്ടര്‍മാരുടെ കൂടെ ബാക് ഗ്രൗണ്ട് സ്കോര്‍ ചെയ്യാന്‍ താല്പര്യമാണ്. ഇന്‍ഡിപെന്റന്‍ഡ് ട്രാക്ക് ചെയ്യാനും താല്പര്യമുണ്ട്. സന്തോഷ് നാരായണന്റെ ഫാന്‍ ആണ് ഇലക്ട്രോണിക് കിളി.
മിര്‍ച്ചി, ക്ലബ് എഫ് എം തുടങ്ങിയ സംഗീത റേഡിയോ ചാനലുകളില്‍ ടോപ് ടെന്നില്‍ ഇപ്പോഴും എയ് ബനാന ഉണ്ട്. അതുപോലെ യൂട്യൂബ്, സ്പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക് തുടങ്ങിയ ചാനലുകളിലും ഇത് ട്രെന്‍ഡിങ്ങ് ആണ്.
പാട്ടെഴുത്തുകാരന് ശാസ്തമംഗലത്തിന്റെ വിമര്‍ശനം
ഇതിനോടകം വിനായക് ശശികുമാര്‍ എഴുതിയ റാപ് പാട്ടിന്റെ വരികള്‍ വിവാദമാവുകയും ചെയ്തു. ടി.പി. ശാസ്താമംഗലം എന്ന ഗാനവിമര്‍ശകന്‍ ഈ എയ് ബനാനേ ഒരു പൂ തരാമോ എന്ന ഗാനത്തിലെ വരികളെ കര്‍ക്കശമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ‘വാഴ’യിലെ ‘ഏയ് ബനാനേ ഒരു പൂ തരാമോ ഏയ് ബനാനേ ഒരു കായ് തരാമോ’…എന്ന ഗാനത്തിലേത് എന്തൊരു വികലമായ വരികളാണെന്ന് പറഞ്ഞ ടി.പി. ശാസ്താമംഗലം ഈ ഗാനമെഴുതിയ ആള് ഭാസ്കരൻ മാസ്റ്ററുടെ കുഴിമാടത്തിൽ ചെന്ന് ഇന്ന് നൂറുവട്ടം തൊഴണം എന്നാണ് പറഞ്ഞത്. പക്ഷെ താന്‍ പുതിയ പാട്ടെഴുത്തിന്റെ രീതികള്‍ പിന്തുടരുന്നു എന്ന അഭിപ്രായക്കാരനാണ് വിനായക് ശശികുമാര്‍. റാപ്, ഹിപ് ഹോപ് തുടങ്ങിയ പുതിയ സംഗീതരൂപങ്ങള്ക്കിണങ്ങി പാട്ടെഴുതുമ്പോള്‍ ട്യൂണൊപ്പിക്കാനും പുതുതലമുറയെ ആകര്‍ഷിക്കാനും പാട്ടില്‍ ഇംഗ്ലീഷ് കൂടി കലര്‍ത്തി എഴുതുന്നതാണ് വിനായക് ശശികുമാറിന്റെ രീതി. ഈയടുത്ത കാലത്ത് മലയാള സിനിമയില്‍ ഏറെ ജനപ്രിയമായ ഗാനങ്ങള്‍ എഴുതിയ രചയിതാവാണ് വിനായക് ശശികുമാര്‍. ആവേശത്തിലെ ഇല്ലുമിനാച്ചി വിനായക് ശശികുമാറിന്റേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: