ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കുന്നതിനുള്ള പാനലില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്മാറി. ശൈത്യകാല അവധിക്ക് ശേഷം കേസുകള്‍ മറ്റൊരു ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. തനിക്ക് ഈ ഹര്‍ജികള്‍ പരിഗണിക്കാനാകില്ലെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതേസമയം പൊതുതാല്പര്യ ഹര്‍ജികളോടുള്ള പ്രതികരണം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോടും മറ്റുള്ളവരോടും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു എന്‍ജിഒ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആക്റ്റ് പ്രകാരമുള്ള നടപടികള്‍ക്ക് സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: