ന്യൂദൽഹി : കാമ്പസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിയമപാലകർക്കുമെതിരെ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്നതിനെതിരെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല മുന്നറിയിപ്പ് നൽകി. ഭരണഘടനാപരമായ ഉന്നതർക്ക് എതിരായ പ്രതിഷേധങ്ങളും ധർണകളും സർവകലാശാലയിൽ അനുവദനീയമല്ലെന്നും കർശനമായ അച്ചടക്ക നടപടിയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പിൽ അറിയിച്ചിരിക്കുന്നത്. രജിസ്ട്രാർ എംഡി മഹതാഹ് ആലം റിസ്വി പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിലാണ് ഇക്കാര്യം അറിയിച്ചത്.
യൂണിവേഴ്സിറ്റി അറിയാതെ ഇന്ത്യൻ പ്രധാനമന്ത്രിക്കും മറ്റ് നിയമ നിർവ്വഹണ ഏജൻസികൾക്കും എതിരെ ചില വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്നു. ഇത് അക്കാദമിയുമായി ഒരു തരത്തിലുമുള്ള ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബർ 29 ൽ ഇറക്കിയ മെമ്മോറാണ്ടത്തിൻ പ്രതിഷേധങ്ങൾക്കും ധർണകൾക്കും മുൻകൂർ അനുമതി ആവശ്യമാണെന്ന് വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുന്നുണ്ട്.
ഇതിനു പുറമെ 2022 ഓഗസ്റ്റ് മുതലുള്ള മുൻ നിർദ്ദേശങ്ങളെയും ഇതിൽ പരാമർശിക്കുന്നുണ്ട്. സർവകലാശാലാ കാമ്പസിന്റെ ഒരു ഭാഗത്തും ഭരണഘടനാപരമായ വിശിഷ്ട വ്യക്തികൾക്കെതിരെ പ്രതിഷേധങ്ങളോ ധർണകളോ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതോ അനുവദിക്കില്ല. അത്തരം തെറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല ചട്ടങ്ങൾ അനുസരിച്ച് അച്ചടക്കനടപടി ആരംഭിക്കും എന്ന് അതിൽ ആവർത്തിച്ചു പറയുന്നുണ്ട്.
വിദ്യാർത്ഥികളെ ഇതിനെക്കുറിച്ച് ബോധവാന്മാരാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡീൻസ്, മേധാവികൾ, ഡയറക്ടർമാർ എന്നിവർക്ക് നിർദ്ദേശങ്ങളോടെ മെമ്മോറാണ്ടം ഫാക്കൽറ്റികളിലും ഡിപ്പാർട്ട്മെൻ്റുകളിലും പ്രചരിപ്പിച്ചിട്ടുണ്ട്.
അതേ സമയം മെമ്മോറാണ്ടത്തിന് ഇടതുപക്ഷ പിന്തുണയുള്ള ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ വിദ്യാർത്ഥി സംഘടനകളിൽ നിന്ന് വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ കർശന നടപടിയുമായി മുന്നോട്ട് പോകാനാണ് സർവ്വകലാശാലയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: