കോഴിക്കോട് : ജില്ലാ ജയിലില്‍ നിന്നും രക്ഷപെട്ട് റിമാന്‍ഡ് തടവുകാരന്. പുതിയങ്ങാടി സ്വദേശി മുഹമ്മദ് സഫാദാണ് ജയിൽ ചാടിയത്. ടിവി കാണുന്നതിനായി സെല്ലില്‍ നിന്നും പുറത്തിറക്കിയപ്പോഴാണ് സഫാദ് രക്ഷപ്പെട്ടത്.
ഞായറാഴ്ചകളിലാണ് കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാര്‍ക്ക് ടിവി കാണാനുള്ള അനുമതി. ടിവിയില്‍ സിനിമ കാണിക്കാനായി തടവുകാരെ സെല്ലില്‍ നിന്നും പുറത്തിറക്കി. ടിവി കാണുന്നതിനിടയിൽ ശുചിമുറിയിൽ പോകാനുണ്ടെന്ന് പറഞ്ഞ ഇറങ്ങിയ സഫാദ് ജയിലിന്റെ കൂറ്റൻ മതിൽ ചാടിക്കടക്കുകയായിരുന്നു.
മോഷണക്കേസിൽ റിമാൻഡിലായ പ്രതി കഴിഞ്ഞ മാസം പതിനേഴിനാണ് ജയിലിലെത്തിയത്. സംഭവത്തില്‍ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: