ശ്രീനഗര്‍: ഐ ലീഗ് ഫുട്ബോളിലെ എവേ മത്സരത്തില്‍ ഗോകുലം കേരള എഫ് സി റിയല്‍ കാശ്മീര്‍ എഫ് സി മത്സരം സമനിലയില്‍ പിരിഞ്ഞു (1 -1 ). കളിയുടെ ആദ്യ മിനിറ്റുകളില്‍ വീണുകിട്ടിയ അവസരം റിയല്‍ കാശ്മീര്‍ എഫ് സി ഡിഫന്‍ഡര്‍, മുന്‍ ഗോകുലം എഫ് സി താരം കൂടിയായിരുന്ന ബൗബ ഹെഡറിലൂടെ ഗോള്‍ ആക്കുകയായിരുന്നു.
തുടര്‍ന്ന് റിയല്‍ കാശ്മീര്‍ നടത്തിയ ഗോള്‍ ശ്രമങ്ങളെ ഭംഗിയായി ഗോകുലം ഡിഫെന്‍ഡേര്‍സ് ചെറുത്തു നിന്നു. ആദ്യ പകുതിയുടെ ആദ്യ നിമിഷങ്ങള്‍ റിയല്‍ കാശ്മീര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. രണ്ടാം പകുതിയില്‍ ഗോകുലം കേരള കളം നിറഞ്ഞു കളിച്ചു. വിദേശ, ഭാരത താരങ്ങള്‍ ഒത്തിണക്കത്തോടെ കളിച്ചപ്പോള്‍ ചാന്സുകള് സൃഷ്ടിച്ചു.
76-ാം മിനിറ്റില്‍ ഗോകുലം ഡിഫെന്‍ഡര്‍ അതുലാണ് സമനില ഗോള്‍ നേടിയത്. പിന്നെയും മികച്ച മുന്നേറ്റങ്ങള്‍ അനവധി നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. കളിയുടെ ഏറ്റവും ഒടുവിലത്തെ നിമിഷം പോലും ക്രീയേറ് ചെയ്ത ചാന്‍സ് സ്പാനിഷ് സ്ട്രൈക്കര്‍ ആബെലെഡോക്ക് നേരിയ വ്യത്യാസത്തിലാണ് പാഴാക്കിയത്. ഇതോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് 4 പോയിന്റുമായി ടീം രണ്ടാം സ്ഥാനത്താണ്. റിയല്‍ കാശ്മീര്‍ എഫ് സിയാണ് ഒന്നാമത്.
ഗോകുലത്തിന്റെ അടുത്ത മത്സരം മൂന്നിന് കോഴിക്കോട്ടാണ്. രാത്രി 7ന് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഐസ്വാള്‍ എഫ് സി യെ നേരിടും. ‘ചാംപ്യന്‍ഷിപ് നേടുന്നതിന് എവേ മത്സരങ്ങളുള്‍പ്പെടെ എല്ലാ മത്സരങ്ങളും വിജയിക്കേണ്ടുന്നത് അനിവാര്യമാണ്. കശ്മീരിലെ പ്രതികൂല കാലാവസ്ഥയിലും ടീം നന്നായി പെര്‍ഫോം ചെയ്തു. വിജയിക്കാന്‍ സാധ്യത ഉണ്ടായിരുന്ന മത്സരമായിരുന്നു എന്നിരുന്നാലും എവേ മാച്ചില്‍ നിന്ന് നേടാനായ പോയിന്റിനെ കുറച്ചുകാണുന്നില്ല’- ഹെഡ് കോച്ച് അന്റോണിയോ റുവേദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: