ലഖ്നൗ: സയെദ് മോഡി ഇന്റര്‍നാഷണല്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഭാരതത്തിന്റെ പി.വി. സിന്ധുവും ലക്ഷ്യ സെന്നും സെമയില്‍ പ്രവേശിച്ചു. ഇരുവരും നരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്.
ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സില്‍ ടോപ് സീഡ് താരം സിന്ധു ചൈനയുടെ ഡായ് വാങ്ങിനെയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചത്. സ്കോര്‍: 21-15, 21-17. വെറും 48 മിനിറ്റില്‍ കളി തീര്‍ന്നു.
2021 ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല ജേതാവ് ലക്ഷ്യാ സെന്‍ മെയ്റാബാ ലുവാങ് മായ്സ്നാമിനെ ആണ് ക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തത്. സ്കോര്‍: 21-8, 21-9
ഭാരത താരം ഉനാറ്റി ഹൂഡയായിരിക്കും ഇന്നത്തെ സെമിയില്‍ സിന്ധുവിന്റെ എതിരാളി. ലക്ഷ്യ സെന്നിന് നേരിടേണ്ടി വരിക ജപ്പാന്റെ ഷോഗോ ഒഗാവയെ ആയിരിക്കും.
വനിതാ ഡബിള്‍സ് പോരാട്ടത്തില്‍ വനിതാ സഖ്യം ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സെമിയില്‍ പ്രവേശിച്ചു. സീസണ് അവസാനത്തോടെ ചൈനയില്‍ നടക്കുന്ന വേള്‍ഡ് ടൂഴ്സ് ഫൈനല്‍സിലേക്ക് യോഗ്യതയും നേടി. ഗോ പെയ് കീ- ടോ മെയ് ഷിങ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഭാരത സഖ്യം ഇന്നലെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. സ്കോര്‍: 21-8, 21-15. മിക്സഡ് ഡബിള്‍സില്‍ അഞ്ചാം സീഡായി ഇറങ്ങിയ ഭാരതത്തിന്റെ ധ്രുവി കപില ടാനിഷ ക്രാസ്റ്റോ സഖ്യം മലേഷ്യന്‍ ജോഡികളായ ലൂ ബിങ് കുന്- ഹോ ലോ ഏ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-16, 21-13
പുരുഷ സിംഗിള്‍സില്‍ ഭാരത താരം ആയുഷ് ഷെട്ടി ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. വനിതാ സിംഗിള്‍സ് താരങ്ങളായ ടസ്നിം മിര്‍ ഷ്രിയാന്ഷി വലിഷെട്ടി എന്നിവര്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: