ശിവഗിരി: ലോകമത പാര്‍ലമെന്റില്‍ പങ്കെടുക്കുന്ന ശിവഗിരി മഠത്തിലെ സംന്യാസി ശ്രേഷ്ഠര്‍ക്ക് മഹാസമാധിയില്‍ ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ ഭക്തിനിര്‍ഭര യാത്രയയപ്പ് നല്കി. വത്തിക്കാനില്‍ ഈ സമ്മേളനം നടത്താന്‍ കഴിയുന്നതില്‍ ലോകമെമ്പാടുമുള്ള പ്രസ്ഥാനങ്ങളും ഗുരുഭക്തരും അഭിമാനത്തിലും ആഹ്ലാദത്തിലുമാണെന്നും യാത്രയയപ്പ് വേളയില്‍ ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു.
സച്ചിദാനന്ദ സ്വാമി, മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി വിശാലാനന്ദ, ഗുരുധര്‍മ്മപ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, ആലുവ അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, സ്വാമിനി ആര്യനന്ദാദേവി എന്നിവരാണ് ശിവഗിരി മഠത്തെ പ്രതിനിധീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: