കൊച്ചി:പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് കത്തിയ സംഭവത്തില്‍ നാലു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ 17നാണ് സംഭവം.
ഇലക്ട്രിക്കല്‍ വിഭാഗത്തിലെ രണ്ട് ജീവനക്കാരെയും സൂപ്പര്‍ വൈസര്‍, ഡിപ്പോ എന്‍ജിനിയര്‍ എന്നിവര്‍ക്കെതിരെയുമാണ് നടപടി സ്വീകരിച്ചതെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു
തീര്‍ഥാടകരെ കൊണ്ടുവരാനായി പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്ക് പോകുകയായിരുന്ന ബസ് അട്ടത്തോട്ടില്‍ എത്തിയപ്പോഴാണ് അഗിനിബാധയുണ്ടായത്. പരിശോധനയില്‍ ബാറ്ററിയില്‍ നിന്നുള്ള കേബിളുകള്‍ കൃത്യമായി ഘടിപ്പിച്ചിരുന്നില്ലെന്നും പ്രധാന കേബിളുകള്‍ ഫ്യൂസ് ഇല്ലാതെ നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നതെന്നും കണ്ടെത്തിയിരുന്നു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണിതെന്നും കോടതിയെ കെ എസ് ആര് ടി സി സത്യവാംഗ്മൂലത്തിലൂടെ അറിയിച്ചു. ബസ് കത്തി നശിച്ചതില്‍ 14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: