ഭുവനേശ്വര്‍ : ഒഡീഷയിലെ ഭുവനേശ്വറില്‍ 4 വയസുകാരിയെ മാതാപിതാക്കള്‍ 40,000 രൂപയ്ക്ക് വിറ്റു. ദമ്പതികളെയും ബിഹാർ സ്വദേശികളായ മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പണത്തിനായാണ് പിപ്പിലിയിലെ കുട്ടികളില്ലാത്ത മറ്റൊരു ദമ്പതികൾക്ക് അവർ തങ്ങളുടെ 4 വയസ്സുള്ള കുട്ടിയെ വിറ്റത്. ഇരുവരും ദിവസക്കൂലിക്കാരായിരുന്നുവെന്ന് ബഡഗഡ പോലീസ് പറഞ്ഞു.ഇടനിലക്കാരും കുട്ടിയുടെ മാതാപിതാക്കളും അടക്കം 6 പേരാണ് അറസ്റ്റിലായത്.
പിപ്പിലി പ്രദേശത്തെ ഗ്രാമത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.കുട്ടിയെ വിറ്റതായി കുട്ടിയുടെ മാതാപിതാക്കൾ സമ്മതിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: