പത്തനംതിട്ട: മരണശേഷം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനിയായ 17 കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്ന് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ എഴുതിയ കുറിപ്പ് സ്കൂള്‍ ബാഗില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
കേസില്‍ പെണ്‍കുട്ടിയുടെ സഹപാഠിയെ ചോദ്യം ചെയ്ത പൊലീസ് ഡിഎന്‍എ പരിശോധനയ്ക്ക് സാമ്പിള്‍ ശേഖരിച്ചു. പെണ്‍കുട്ടി എഴുതിയ കുറിപ്പില്‍ അച്ഛനോടും അമ്മയോടും ക്ഷമ ചോദിക്കുന്നുണ്ട്.
പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി അമിത തോതില്‍ മരുന്നു കഴിച്ചെന്ന് വ്യക്തമായിരുന്നു. ഗര്‍ഭം ഒഴിവാക്കുന്നതിനോടൊപ്പം ജീവനോടുക്കാനും 17കാരി ശ്രമിച്ചിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്മോര്‍ട്ടത്തില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഗര്‍ഭത്തിന് ഉത്തരവാദിയെന്ന സംശയത്തിലാണ് സഹപാഠിയുടെ മൊഴിയെടുത്തത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു എന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനാഫലം വന്ന ശേഷമേ സഹപാഠിയെ പോക്സോ കേസില്‍ പ്രതി ചേര്‍ക്കൂ.നേരത്തെ ഗര്‍ഭസ്ഥശിശുവിന്റെ സാമ്പിളും ശേഖരിച്ചിരുന്നു.
ഈ മാസം 22നാണ് പനിയെ തുടര്‍ന്നുള്ള അണുബാധയ്ക്ക് പ്ലസ് ടു വിദ്യാര്‍ഥിനി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണി എന്ന് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: