ധാക്ക : ഇസ്കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഹൈക്കോടതിയിൽ ഹർജി. ഇസ്കോൺ “മതമൗലികവാദ സംഘടന”യാണെന്നും , നിരോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം .അതേസമയം ഹർജിയെ പിന്തുണച്ച് ഇസ്കോൺ മതമൗലികവാദ സംഘടനയാണെന്നാണ് ബംഗ്ലാദേശ് സർക്കാർ കോടതിയെ ബോധിപ്പിച്ചത് .
ഹൈന്ദവ നേതാവ് ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെ തുടർന്ന് ബംഗ്ലാദേശിലുടനീളം വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നുണ്ട് . അതിനു പിന്നാലെയാണ് ഇസ്കോണിനെ നിരോധിക്കണമെന്ന ആവശ്യം . ഹിന്ദുക്കളെയും, ഹിന്ദു സംഘടനകളെയും ലക്ഷ്യമിട്ട് ഇസ്ലാമിക സംഘടനകൾ നിരവധി ആക്രമണങ്ങളും നടത്തുന്നുണ്ട്.ഇന്നലെ മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങൾ കൂടി തകർക്കപ്പെട്ടിരുന്നു.ഫിറാംഗി ബസാറിലുള്ള ലോകോനാഥ് ക്ഷേത്രം, ഹസാരി ലൈനിലുള്ള കാളി മാതാ ക്ഷേത്രം, മാനസ മാതാ ക്ഷേത്രം എന്നിവയാണ് തകർത്തത്.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആരാധനാലയങ്ങൾക്കും സ്വത്തിനും വീടിനും ജീവനും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് ഹൈന്ദവ നേതാക്കൾ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: