ആന്‍ഫീല്‍ഡ്: യൂറോപ്യന്‍ ഫുട്‌ബോളിലെ രണ്ട് വന്‍ ശക്തികള്‍ ഇന്ന് രാത്രി നേര്‍ക്കുനേര്‍. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡും പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂളും ആണ് നേര്‍ക്കുനേര്‍ പോരടിക്കുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ ഘട്ട മത്സരത്തില്‍ രാത്രി ഒന്നരയ്‌ക്കാണ് മത്സരം. ലിവറിന്റെ തട്ടകം ആന്‍ഫീല്‍ഡിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരിക.
ഇതിന് മുമ്പ് ഇരുവരും നേര്‍ക്കുനേര്‍ പോരാടിയത് ഏകദേശം ഒന്നവരവര്‍ഷം മുമ്പാണ്. കഴിഞ്ഞ വര്‍ഷത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍(2022-23). മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് റയല്‍ ജയിച്ചിരുന്നു. അതിന് മുമ്പ് ഇതിന്റെ ആദ്യ പാദത്തിലും റയലാണ് വിജയിച്ചത്.
ലിവറിനെ 5-2ന് തകര്‍ക്കുകയായിരുന്നു. സീസണിലുടനീളം മികച്ച പ്രകടനം കാഴ്‌ച്ചവച്ചുവന്ന ലിവര്‍ വലിയ തകര്‍ച്ച നേരിടുന്ന സമയത്തായിരുന്നു ചാമ്പ്യന്‍സ് ലീഗിലെയും പതനം. ഇക്കുറി ലിവര്‍ ഏറെ ശക്തരാണ്, പ്രീമിയര്‍ ലീഗില്‍ മുന്നില്‍ കുതിക്കുന്നവര്‍. നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ കൂടിയായ റയല്‍ മാഡ്രിഡ് നിരയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. സീസണില്‍ മങ്ങിയ പ്രകടനമാണ് ടീം കാഴ്‌ച്ചവച്ചുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: