കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ യുവതി മരിച്ച നിലയില്‍. വെട്ടത്തൂര്‍ സ്വദേശിനി ഫസീലയെയാണ് (32)മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശൂര്‍ സ്വദേശി അബ്ദുള്‍ സനൂഫും ഫസീലയും ചേര്‍ന്നാണ് മുറിയെടുത്തത്. ലോഡ്ജിലെ ബില്ല് അടയ്ക്കാന്‍ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് കഴിഞ്ഞ രാത്രി യുവാവ് പുറത്ത് പോയിട്ട് പിന്നീട് തിരികെ വന്നില്ല.
ചൊവ്വാഴ്ച മുറിയില്‍ ഫസീലയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കട്ടിലിലാണ് മൃതദേഹം കണ്ടത്. സ്ഥലത്ത് ബലപ്രയോഗം നടന്നതായി സൂചനകളില്ല.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് നടക്കാവ് പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: