എ.ആര്‍. റഹ്‌മാന് പിന്നാലെ വിവാഹമോചന വാര്‍ത്തകളില്‍ നിറയുകയാണ് മോഹിനി ഡേ. റഹ്‌മാനും സൈറാ ബാനുവും വിവാഹമോചനത്തേക്കുറിച്ച് അറിയിച്ചതിന് പിന്നാലെയാണ് മോഹിനി ഡേയും ഭർത്താവുമായി പിരിയുന്നുവെന്ന് അറിയിച്ചത്. എ.ആര്‍. റഹ്‌മാന്റെ സ്‌റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമാണ് ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേ.
മോഹിനിയും ഭര്‍ത്താവും സംഗീതസംവിധായകനുമായ മാര്‍ക്ക് ഹാര്‍സച്ചും സംയുക്തമായാണ് വേർപിരിയൽ പ്രഖ്യാപനം നടത്തിയത്. പരസ്പരധാരണയോടെയാണ് ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നതെന്നും തങ്ങളുടെ തീരുമാനത്തെ പോസിറ്റീവായി കണ്ട് അംഗീകരിക്കണമെന്നും സ്വകാര്യത മാനിക്കണമെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കൊല്‍ക്കത്ത സ്വദേശിയാണ് 28കാരിയായ മോഹിനി ഡേ. എ.ആര്‍.റഹ്‌മാനൊപ്പം നിരവധി രാജ്യങ്ങളിലായി നാല്‍പ്പതിലേറെ ഷോകളില്‍ മോഹിനി പങ്കെടുത്തിട്ടുണ്ട്. അതേസമയം ഈ വിവാഹമോചനങ്ങളുടെ കാരണങ്ങളറിയാതെ ഞെട്ടിയിരിക്കുകയാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: