ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഭ്യന്തര വിമാനയാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം (കെഐഎ).
ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ട്രാവല്‍ ബുക്കിങ് കമ്പനിയായ ഇക്സിഗോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ബെംഗളൂരുവിലേക്കുള്ള വിമാന ബുക്കിങ്ങുകളില്‍ 84 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ഇക്സിഗോ വ്യക്തമാക്കി. രാജ്യത്ത് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിമാന ബുക്കിങ് അതിവേഗം വര്‍ധിച്ചതായും ഇക്സിഗോ അറിയിച്ചു.
ഡല്‍ഹിയും ബെംഗളൂരുവും കഴിഞ്ഞാല്‍ മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ഗോവ എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ ആഭ്യന്തര വിമാനയാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന മറ്റ് സ്ഥലങ്ങള്‍. അതേസമയം മുംബൈ, ശ്രീനഗര്‍, ജയ്പുര്‍, ഗോവ എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ്ങുകളിലും 70 മുതല്‍ 80 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുള്ള വ്യോമയാത്രാ നിരക്ക് കുറഞ്ഞതായും ഇക്സിഗോ സിഇഒ അലോക് ബാജ്പയ് പറഞ്ഞു. മെട്രോ സിറ്റികളിലേക്കുള്ള യാത്രാ നിരക്കില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കഴിഞ്ഞവര്‍ഷം ഇതേ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 20 മുതല്‍ 25 ശതമാനം വരെ കുറവ് രേഖപ്പെടുത്തി.
ഡല്‍ഹി – ബെംഗളൂരു, ചെന്നൈ – കൊല്‍ക്കത്ത, ഡല്‍ഹി – ഗോവ, ബെംഗളൂരു -ചെന്നൈ എന്നീ റൂട്ടുകളിലേക്കുള്ള യാത്രാ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയതായി അലോക് ബാജ്പയ് വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: