വര്‍ക്കല : മതജാതി ചിന്തകള്‍ക്കതീതമായി മനുഷ്യരെ സ്നേഹിക്കാനും പരസ്പരം സഹകരിക്കാനും ഏവര്‍ക്കും കഴിയണമെന്ന് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.
ശിവഗിരി സന്ദര്‍ശിച്ച മാര്‍ത്തോമ്മ തിയോളജിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥികളോടും ഫാക്കല്‍റ്റി അംഗങ്ങളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശു ക്രിസ്തുവും, മുഹമ്മദ്നബിയും, ശ്രീനാരായണ ഗുരുദേവനുമൊക്കെ നല്കിയ ഉപദേശങ്ങള്‍ മനുഷ്യര്‍ക്കാകമാനം ബാധകമാണ്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം എന്ന പരിഗണന ഇവരില്‍ സ്പര്‍ശിച്ചിരുന്നില്ല. മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതിയെന്നാണ് ഗുരുദേവന് അരുള്‍ ചെയ്തത്. മാര്‍ത്തോമ്മാ സഭയുമായി എക്കാലവും ശിവഗിരിമഠം ആത്മബന്ധം പുലര്‍ത്തുന്നുണ്ടെന്നും സഭയുടെ പല മേലധ്യക്ഷന്മാര് ശിവഗിരിയിലെത്തിയിട്ടുണ്ടെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.
വര്‍ക്കല മാര്‍ത്തോമ്മാ പളളി വികാരി ഫാ. ജിജോ.പി.സണ്ണി, ഡോ.എം. സി. തോമസ്, ഫാ.സാം ഫിലിപ്പ്, സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. വി. എസ്. വര്‍ഗീസ്, കോട്ടയം സെമിനാരി ഡീന്‍ ഓഫ് സ്റ്റഡീസ്. ഫാ.എം. ഡി. തോമസ്, സെമിനാരി അദ്ധ്യാപകന് ഫാ.വി.എം.മാത്യു, ഫാ.സാംഫിലിപ്പ്, ഫാ.സാമുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: