സെമികണ്ടക്ടര്‍ വ്യവസായമേഖലയിലെ ഭാരതത്തിന്റെ ഉജ്വലമായ വികസനക്കുതിപ്പിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അസമിലെ മൊറിഗാവിലുള്ള സെമികണ്ടക്ടര്‍ യൂണിറ്റ്. ടാറ്റ സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ടിഎസ്എടി) നേതൃത്വത്തിലാണ് ഈ യൂണിറ്റ് വികസിപ്പിക്കുന്നത്.
രാജ്യത്തിന്റെ പ്രധാന നിര്‍മാണകേന്ദ്രങ്ങളിലൊന്നായി മാറുന്ന ഈ പദ്ധതി, സ്വയംപര്യാപ്തമായ സെമികണ്ടക്ടര്‍ നിലയം സ്ഥാപിക്കുകയെന്ന, രാജ്യത്തിന്റെ ലക്ഷ്യവുമായി ഒത്തുചേരുന്നു. 27,000 കോടി രൂപ നിക്ഷേപത്തോടെ മൊറിഗാവ് കേന്ദ്രം, ഫഌപ്പ് ചിപ്പ്, ഇന്റഗ്രേറ്റഡ് സിസ്റ്റം ഇന്‍ പാക്കേജ് (ISIP) പോലുള്ള നൂതന പാക്കേജിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രതിദിനം 48 ദശലക്ഷം സെമികണ്ടക്ടര്‍ ചിപ്പുകള്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോമോട്ടീവ്, വൈദ്യുത വാഹനങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് തുടങ്ങിയ അവശ്യ മേഖലകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ സൗകര്യം 2025 പകുതിയോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
മൊറിഗാവ് യൂണിറ്റ് സാങ്കേതിക വികസനത്തിനുപരിയായി, സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ടുവരുന്നു. ഇത് 15,000 പ്രത്യക്ഷ തൊഴിലുകളും 11,000 മുതല്‍ 13,000 വരെ പരോക്ഷ തൊഴിലുകളും സൃഷ്ടിക്കുന്നു. ഉയര്‍ന്ന ശേഷിയുള്ള ഉത്പാദനകേന്ദ്രം എന്ന നിലയില്‍, ഈ യൂണിറ്റിന്റെ പ്രതിദിന ഉല്‍പ്പാദനം ആഭ്യന്തര-അന്തര്‍ദേശീയ വിപണികള്‍ക്ക് സഹായമാകും. ആഗോള സെമികണ്ടക്ടര്‍ വിതരണശൃംഖലയില്‍ ഭാരതത്തെ ഒരു മത്സരശക്തിയായി ഈ കേന്ദ്രം മാറ്റും.
ലക്ഷ്യം സ്വയംപര്യാപ്ത സെമികണ്ടക്ടര്‍ വ്യവസായം
രാജ്യത്തിന്റെ സെമികണ്ടക്ടര്‍ വിപണി 2023ല്‍ ഏകദേശം 38 ബില്യണ്‍ ഡോളറാകുമെന്നും 2030 ഓടെ 109 ബില്യണ്‍ ഡോളറായി ഉയരുമെന്നുമാണ് വിലയിരുത്തല്‍. ദ്രുതഗതിയിലുള്ള ഈ വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനും ഇറക്കുമതി ആശ്രയത്വം കുറയ്ക്കുന്നതിനും, ആഭ്യന്തര സെമികണ്ടക്ടര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. സുസ്ഥിര സെമികണ്ടക്ടര്‍ ആന്‍ഡ് ഡിസ്പ്ലേ ആവാസവ്യവസ്ഥ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടുള്ള സെമികണ്ടക്ടര്‍ ദൗത്യം, ഇലക്ട്രോണിക്സ് നിര്‍മാണത്തിലും രൂപകല്‍പ്പനയിലും ആഗോള നേതൃനിരയിലേക്ക് രാജ്യത്തെ ഉയര്‍ത്തും.
76,000 കോടി രൂപയുടെ സാമ്പത്തിക ചെലവില്‍ 2021 ല്‍ ആരംഭിച്ച സെമികോണ്‍ ഇന്ത്യ പ്രോഗ്രാം, ഇളവുകളിലൂടെയും തന്ത്രപരമായ പങ്കാളിത്തത്തിലൂടെയും ആഭ്യന്തര സെമികണ്ടക്ടര്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഈ സംരംഭം സെമികണ്ടക്ടര്‍ വ്യവസായത്തിന്റെ വിവിധ മേഖലകളെ, ഉദാഹരണത്തിന് ഫാബ്രിക്കേഷന്‍ സൗകര്യങ്ങള്‍ (ഫാബ്), പാക്കേജിങ്, ഡിസ്പ്ലേ വയറുകള്‍, ഔട്ട്സോഴ്സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റിങ്, സെന്‍സറുകള്‍, മറ്റ് നിര്‍ണായക ഘടകങ്ങള്‍ എന്നിവയെ പിന്തുണച്ച് സമഗ്രമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. ഇതിന് കീഴില്‍ രാജ്യത്ത് സെമികണ്ടക്ടര്‍ ഫാബുകള്‍, ഡിസ്പ്ലേ ഫാബുകള്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള പരിഷ്കരിച്ച പദ്ധതി, കോമ്പൗണ്ട് സെമികണ്ടക്ടര്‍/സിലിക്കണ്‍ ഫോട്ടോണിക്സ്/സെന്‍സര്‍ ഫാബ്/ ഡിസ്ക്രീറ്റ് സെമികണ്ടക്ടര്‍ ഫാബ്, സെമികണ്ടക്ടര്‍ എടിഎംപി/ ഒസാറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കായുള്ള പരിഷ്കരിച്ച പദ്ധതി, രൂപകല്പന ബന്ധിത ആനുകൂല്യ (ഡിഎല്‍ഐ) പദ്ധതി എന്നിങ്ങനെ നാലു പദ്ധതികള്‍ ആരംഭിച്ചു.
ഭാരതത്തിന്റെ സെമികണ്ടക്ടര്‍ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ പിന്തുണയോടുകൂടിയ പദ്ധതികളുടെ വിശാലമായ ശൃംഖലയുടെ ഭാഗമാണ് മൊറിഗാവ് സെമികണ്ടക്ടര്‍ യൂണിറ്റ്. ഗുജറാത്തിലെ ധോലേരയില്‍ ടാറ്റ ഇലക്ട്രോണിക്സിന്റെ പുതിയ യൂണിറ്റ്, ഗുജറാത്തിലെ സാനന്ദില്‍ സിജി പവര്‍ യൂണിറ്റ് എന്നിവ ഉള്‍പ്പെടെ രാജ്യത്തുടനീളം വിവിധ സെമികണ്ടക്ടര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. കൂടാതെ, കെയ്ന്‍സ് സെമിക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡിന് സാനന്ദില്‍ ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചു. സെമികണ്ടക്ടര്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആഗോള സെമികണ്ടക്ടര്‍ മൂല്യശൃംഖലയില്‍ സ്ഥാനം ഉറപ്പിക്കുന്നതിനുമാണ് ഭാരതത്തിന്റെ ശ്രമം.
മൊഹാലിയിലെ സെമി-കണ്ടക്ടര്‍ ലബോറട്ടറി നവീകരിക്കുന്നതിനും ഇലക്ട്രോണിക് ഘടകങ്ങളുടെയും സെമികണ്ടക്ടറുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയും (എസ്പിഇസിഎസ്), ഇലക്ട്രോണിക്സ് മേഖലയ്ക്കായുള്ള ഉത്പാദനബന്ധിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതി നടപ്പാക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ശ്രമങ്ങള്‍ സെമികണ്ടക്ടര്‍ ഉത്പാദനത്തിന്റെ എല്ലാ മേഖലയ്ക്കും പിന്തുണ ഉറപ്പാക്കുന്നു. കൂടാതെ ചിപ്പ് ഡിസൈന്‍, ഫാബ്രിക്കേഷന്‍, ടെസ്റ്റിങ്, അസംബ്ലി എന്നിവ ഉള്‍ക്കൊള്ളുന്ന നിര്‍മാണ മേഖലയെ പരിപോഷിപ്പിക്കുന്നു.
അസമിലെ മോറിഗാവില്‍ സെമികണ്ടക്ടര്‍ യൂണിറ്റ് സ്ഥാപിക്കുന്നത് രാജ്യത്തിന്റെ സെമികണ്ടക്ടര്‍ വികസനമോഹങ്ങള്‍ കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്. സെമികോണ്‍ ഇന്ത്യ പ്രോഗ്രാമിന് കീഴില്‍ അംഗീകരിക്കപ്പെട്ട മറ്റുള്ള പദ്ധതികള്‍ക്കൊപ്പം ഈ പദ്ധതിയും ഭാരതത്തിന്റെ സാങ്കേതിക അടിത്തറയെ ശക്തിപ്പെടുത്തുകയും സാമ്പത്തിക പുനരുജ്ജീവനത്തിനും സ്വയംപര്യാപ്തതയ്ക്കും വേണ്ടിയുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ലോകമെമ്പാടും സെമികണ്ടക്ടര്‍ ആവശ്യകത ഉയരുമ്പോള്‍, രാജ്യത്തിന്റെ വളര്‍ന്നുവരുന്ന സെമികണ്ടക്ടര്‍ അടിസ്ഥാന സൗകര്യം നൂതനാശയങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആഗോള ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലെ പ്രധാന രാജ്യം എന്ന നിലയില്‍ ഭാരതത്തിന്റെ സ്ഥാനം സുരക്ഷിതമാക്കുന്നതിനും സജ്ജമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: