ന്യൂഡൽഹി : ‘ സബർമതി റിപ്പോർട്ട് ‘ ചിത്രത്തിനെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിച്ച് സിനിമയുടെ നിർമ്മാതാവ് ഏക്താ കപൂർ . ഗുജറാത്തിലെ ഗോധ്ര കലാപത്തിൽ സബർമതി എക്സ്പ്രസ് കത്തിച്ചതിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് ‘ സബർമതി റിപ്പോർട്ട് ‘ .
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി, സബർമതി റിപ്പോർട്ടിനെ പറ്റിയുള്ള ആ നല്ല വാക്കുകൾക്ക് വളരെ നന്ദി, താങ്കൾ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ഞങ്ങൾ ശരിയായ ദിശയിലാണെന്ന് സബർമതി റിപ്പോർട്ടിനോടുള്ള നിങ്ങളുടെ അഭിനന്ദനം തെളിയിക്കുന്നു. ഈ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, ചരിത്രം സാക്ഷിയാണ്, അത് ഒരു രാജ്യമായാലും ഒരു വ്യക്തിയായാലും, വീഴ്ചയിൽ നിന്ന് കരകയറും . നുണകളുടെ കാലഘട്ടം എത്ര നീണ്ടുനിന്നാലും സത്യത്തിന് മാത്രമേ അതിനെ മാറ്റാൻ കഴിയൂ.“ എന്നാണ് ഏക്താകപൂർ കുറിച്ചത്.
സാധാരണ ജനങ്ങൾക്ക് കാണാനായി സത്യങ്ങൾ പുറത്ത് വരുന്നുവെന്നാണ് ചിത്രത്തെ പ്രശംസിച്ച് മോദി പറഞ്ഞത്.“നന്നായി പറഞ്ഞു. ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്, ഒരു വ്യാജ ആഖ്യാനം പരിമിത കാലത്തേക്ക് മാത്രമേ നിലനിൽക്കൂ! ഗുജറാത്തിൽ വ്യാപകമായ അശാന്തിക്ക് കാരണമായി. ഒടുവിൽ വസ്തുതകൾ പതിയെ പുറത്തുവരും” ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
2002 ൽ ഫെബ്രുവരി 27 നാണ് ഗോധ്രയിൽ സബർമതി എക്സ്പ്രസ്സിന്റെ എസ് 6 കോച്ചിനു തീ വെച്ചത്.അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് മടങ്ങിവരികയായിരുന്ന 59 രാമഭക്തരാണ് തീപിടിത്തത്തിൽ മരിച്ചത്. ഗുജറാത്ത് സര്ക്കാര് നിയോഗിച്ച നാനാവതി കമ്മീഷന് ഗോധ്രയിലേത് യാദൃച്ഛികമായുണ്ടായ ദുരന്തമല്ലെന്നും ആസൂത്രിതമായ കൂട്ടക്കൊലയാണെന്നും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: