ധന്‍ബാദ്(ഝാര്‍ഖണ്ഡ്): പിന്നാക്ക ജനതയെ മുഖ്യധാരയിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ. ഗോത്രവര്ഗക്ഷേമത്തിനുള്ള മൂന്നിരട്ടി വര്‍ധിപ്പിച്ചത് ഈ സര്‍ക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധന്‍ബാദിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം,
ഝാര്‍ഖണ്ഡിനെ ഒരു സംസ്ഥാനമാക്കിയത് അടല്‍ ബിഹാരി വാജ്പേയി ആണ്. ഭഗവാന് ബിര്‍സമുണ്ടയെ ദേശീയ വീരപുരുഷനായി ഔദ്യോഗികമായി അവതരിപ്പിച്ചത് നരേന്ദ്ര മോദിയാണ്. ബിര്‍സ മുണ്ട പ്രഭുവിന്റെ ജന്മദിനത്തില് ആഘോഷിക്കുന്ന ആദിവാസി ഗൗരവ് ദിവസ്, ഒബിസികളെയും ഗോത്രവര്‍ഗ സമുദായങ്ങളെയും ഉന്നമിപ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നുവെന്ന് നഡ്ഡ ഊന്നിപ്പറഞ്ഞു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഒബിസി പ്രേമം നടിക്കുകയാണ് രാഹുല്‍. മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ടിന് മേല്‍ നടപടികളെടുക്കാതെ അമ്മൂമ്മയുടെ സര്‍ക്കാര്‍ വൈകിപ്പിച്ചതെന്തുകൊണ്ടാണെന്ന് രാഹുല്‍ പറയണം.
കേന്ദ്രത്തില്‍ ബിജെപി പിന്തുണയോടെ ഭരിച്ച വി.പി. സിങ് സര്‍ക്കാരിന്റെ കാലം വരെ മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ട് ചുവപ്പുനാടയിലായിരുന്നു. ബിജെപിയുടെ പിന്തുണയോടെയാണ് അത് നടപ്പാക്കിയതും ഒബിസിക്ക് സംവരണ പദവി നല്കിയതും. മോദി കാബിനറ്റിലെ 27 മന്ത്രിമാര്‍ ഒബിസിക്കാരാണ്. എന്നാല്‍ രാജീവ് ഗാന്ധി ഫൗണ്ടേഷനിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും എത്ര ഒബിസിക്കാരുണ്ടെന്ന് രാഹുല്‍ വ്യക്തമാക്കണം, നഡ്ഡ ആവശ്യപ്പെട്ടു.
പിന്നാക്ക കമ്മിഷന് ഭരണഘടനാ പദവി നല്‍കിയത് പ്രധാനമന്ത്രി മോദിയാണ്. രാജ്യത്തെ ആദ്യ ഗോത്രവര്‍ഗ രാഷ്ട്രപതിയെ തെരഞ്ഞെടുത്തത് എന്‍ഡിഎ ആണ്. മോദിയുടെ ജന്മന് യോജനയ്ക്ക് കീഴില്‍, വനവാസി ഗ്രാമങ്ങളില്‍ റോഡുകള്‍, സ്കൂളുകള്‍, ആരോഗ്യ സംരക്ഷണം, കുടിവെള്ള സൗകര്യങ്ങള്‍ എന്നിവയ്ക്കായി 24,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെന്ന് നഡ്ഡ ചൂണ്ടിക്കാട്ടി.
യുപിഎ സര്‍ക്കാര്‍ ഝാര്‍ഖണ്ഡ് വികസനത്തിന് നല്‍കിയത് 80,000 കോടി രൂപ മാത്രമാണ്. മോദി സര്‍ക്കാര്‍ മൂന്ന് ലക്ഷം കോടി രൂപ നല്കി. ഹേമന്ത് സോറന്റെ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബൊക്കാറോയിലെ ഗോമിയയിലെ റാലിയില്‍ നഡ്ഡ പറഞ്ഞു. ഗോമിയയിലെ ജനതരംഗം ജെഎംഎം സര്‍ക്കാരിനെ തുടച്ചുനീക്കും. ആദ്യഘട്ട വോട്ടെടുപ്പിന്റെ തരംഗം എന്‍ഡിഎയ്ക്ക് അനുകൂലമാണ്, നഡ്ഡ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: