ആക്രമണകാരികളായ അധിനിവേശ സസ്യങ്ങളെക്കൊണ്ട് പൊറുതിമുട്ടുന്ന കേരളീയര്‍ക്ക് മറ്റൊരു ഭീഷണി കൂടി. മലയന്‍ ഹംഗുവാന എന്നു വിളിക്കുന്ന ഹംഗുവാന അന്തേല്‍ മിന്തിക്കയാണ് പുതിയ അധിനിവേശ സസ്യം. കുമരകം പഞ്ചായത്തിലെ ഇത്തിക്കായല്‍ പ്രദേശത്ത് 2021 ല്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഈ ജലസസ്യം തരിശായി കിടക്കുന്ന വെള്ളക്കെട്ടുകളിലാണ് പടര്‍ന്നുപിടിക്കുന്നത്. ആറടിയോളം ഉയരത്തില്‍ നീളമേറിയ ഇലകളുമായി വളരുന്ന ഹംഗുവാനയെ പായല്വാരും പോലെ വാരിയെടുത്ത് നശിപ്പിക്കാനാവില്ല. യന്ത്രംകൊണ്ട് ഉഴുതുമറിച്ച് നശിപ്പിക്കുക തന്നെ വേണം. കുളവാഴയും ആഫ്രിക്കന്‍ പായലും ‘അഹങ്കാര’ മത്സ്യങ്ങളുമൊക്കെച്ചേര്ന്ന് നശിപ്പിച്ച വേമ്പനാട്ടിലെ ആവാസവ്യവസ്ഥയില്‍ ലങ്കയില്‍ നിന്നെത്തിയ ഹംഗുവാന ഇനി എന്തു ചെയ്യുമെന്ന് കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: