Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആനന്ദഭവന്‍ @ 2.0; സാമൂഹ്യ ഉന്നമനത്തിന്റെ സിരാകേന്ദ്രം

രാജേഷ് പട്ടിമറ്റം by രാജേഷ് പട്ടിമറ്റം
Nov 17, 2024, 11:04 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ബംഗാള്‍ രാജ്ഭവനെ പൊതുസേവനകേന്ദ്രമെന്ന ആനന്ദഭവനമാക്കിയ പ്രതിഭാസത്തിന് രണ്ട് വയസ് തികയുന്നു. അനിതര സാധാരണ മാര്‍ഗങ്ങളിലൂടെ ജനങ്ങളിലേക്കിറങ്ങി ജനകീയ മുഖമായി മാറാന്‍ ഡോ. സി.വി. ആനന്ദബോസ് എന്ന ഗൃഹനാഥന് ഭരണാധികാരി എന്ന അലങ്കാരം ഒരുവിധത്തിലും വിലങ്ങുതടിയാകുന്നില്ല. ഔദ്യോഗിക പ്രതിഛായയില്‍ നിന്ന് സാമൂഹ്യ ഉത്തരവാദിത്വത്തിന്റെയും ഇടപെടലുകളുടെയും ഹബ്ബായി ഈ രാജ്ഭവന്‍ മാറിയിരിക്കുന്നു. രാജ്ഭവനുകള്‍ ഒരിക്കലും സാധാരണ ജനങ്ങളില്‍ നിന്ന് അകലാന്‍ പാടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തോട് യോജിച്ചു പോകാന്‍ മുന്‍ഗാമികളുടെ പാതകളില്‍ നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു. രാജ്യത്തിന്റെ അന്തസ്സും സംസ്ഥാനത്തിന്റെ ഉയര്‍ച്ചയും ലക്ഷ്യമാക്കി വംഗനാടിന് ഉണര്‍വേകുന്ന ‘അപ്നാ ഭാരത് – ജഗ്ത ബംഗാള്‍’ എന്ന പുത്തന്‍ ആശയവും കര്‍മപരിപാടികളുമായാണ് ഗവര്‍ണര്‍ പദവിയില്‍ ആനന്ദബോസ് മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. ജന്‍ രാജ്ഭവന്‍ എന്ന കേന്ദ്രസര്‍ക്കാരിന്റെ വിശാലമായ കാഴ്ചപ്പാടിലേക്കുള്ള ബംഗാള്‍ രാജ്ഭവന്റെ (ബ്രിട്ടീഷ് ഇന്ത്യയുടെ പഴയ തലസ്ഥാനമായിരുന്ന കല്‍ക്കത്തയില്‍ വൈസ്രോയി താമസിച്ച പ്രൗഢഗംഭീരമായ കെട്ടിടം) യാത്ര വേറിട്ട കാഴ്ചയാകുന്നത് ഇങ്ങനെയൊക്കെയാണ്…

രാജ്ഭവന്‍ എന്ന ജനസേവന കേന്ദ്രം; സാമൂഹ്യ ഉന്നമനത്തിന്റെ സിരാകേന്ദ്രം

കേരളത്തില്‍ ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച, മേഘാലയ സര്‍ക്കാരിന്റെ മുന്‍ ഉപദേശകനുമൊക്കെയായ ഈ 1977 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആര്‍ജിച്ച ഭരണപരിചയവും ഭരണഘടനാനുസൃതമായ ഭരണചാതുരിയും പശ്ചിമബംഗാള്‍ രാജ്ഭവനെ സാമൂഹ്യനീതിയുടെയും സുതാര്യതയുടെയും ശാക്തീകരണത്തിന്റെയും പുത്തന്‍ തലങ്ങളിലേക്കെത്തിച്ചു. ജനങ്ങളുടെ ശബ്ദം ബധിരകര്‍ണങ്ങളില്‍ പതിക്കേണ്ടവയല്ലെന്ന് പ്രവര്‍ത്തനങ്ങളിലൂടെ ബോധ്യപ്പെടുത്താന്‍ ഭരണഘടനയില്‍ ഊന്നിയുള്ള സേവനങ്ങളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. പൊതുജനങ്ങളുടെയും അതില്‍ തന്നെ അതിസാധാരണക്കാരുടെയും പിന്തുണയും സ്‌നേഹവുമാണ് ഈ പ്രയാണത്തിന്റെ ഊര്‍ജസ്രോതസെന്ന് കേരളത്തിലെ മാന്നാനം സ്വദേശിയായ ബംഗാളിന്റെ പ്രഥമ പൗരന്‍ സാക്ഷ്യപ്പെടുത്തുന്നു, മൊബൈല്‍ രാജ്ഭവനെന്ന് ജനങ്ങളും.

പൊതുജനസേവനത്തിലേക്കുള്ള വേറിട്ട പാത വെട്ടിത്തുറന്നത് ബംഗാള്‍ രാജ്ഭവനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസ പരിഷ്‌കാര പദ്ധതികള്‍, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ നിര്‍ണായക മേഖലകളിലെല്ലാം രാജ്ഭവന്റെ അതിശക്തമായ ഇടപെടലുകളുണ്ടായി. ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍, പ്രത്യേകിച്ച് ഗ്രാമീണ, പിന്നാക്ക മേഖലകളില്‍, നടത്തിയ പരിശ്രമങ്ങള്‍ രാജ്ഭവനെ യഥാര്‍ത്ഥ സാമൂഹ്യ ഉന്നമനത്തിന്റെ കേന്ദ്രമാക്കി. തത്ഫലമായി സംസ്ഥാനത്തിന്റെ ഈ ഭരണസിരാകേന്ദ്രം സജീവമായ പൊതുജന സംവാദ കേന്ദ്രമായി, ഓരോ വ്യക്തിയെയും കാണാനും കേള്‍ക്കാനും സേവിക്കാനും പശ്ചാത്തലഭേദമില്ലാത്ത ഇടമാക്കി മാറ്റി. സ്ത്രീ സുരക്ഷയ്‌ക്കും അവരുടെ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും വിദ്യാഭ്യാസ നൈപുണ്യ വികസനത്തിനുമെല്ലാം ബംഗാള്‍ രാജ്ഭവന്റെ നേതൃത്വത്തില്‍ പരിപാടികള്‍ ആവിഷ്‌കരിക്കപ്പെട്ടു. സ്ത്രീകളുടെ അന്തസ് ഉയര്‍ത്തുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചു.

നവീന ആശയങ്ങളുടെ അമരക്കാരന്‍

എന്നും നവീന ആശയങ്ങളുടെയും ചിന്തകളുടെയും ഉടമയായിരുന്നു ഡോ. ആനന്ദബോസ്. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ സുതാര്യവും കാര്യക്ഷമവും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യവുമാക്കാന്‍ അദ്ദേഹം മുന്നോട്ടുവച്ച സ്മാര്‍ട്ട് ഗവര്‍ണന്‍സ് സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്. മിനിമം സര്‍ക്കാരും പരമാവധി ഭരണവുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തെ അതിശക്തമായി പിന്തുടരുന്ന ഗവര്‍ണര്‍ക്ക് ചുവപ്പുനാടകള്‍ മുറിച്ചുകളഞ്ഞ് അതിവേഗം തീരുമാനങ്ങളിലേക്കെത്തിക്കാന്‍ കൂടുതല്‍ പ്രയാസപ്പെടേണ്ടിവന്നില്ല. നൂതന ആശയങ്ങള്‍ക്കൊപ്പം സാങ്കേതികവിദ്യ കൂടി ചേര്‍ന്നതോടെ ബംഗാള്‍ രാജ്ഭവന്‍ കാര്യക്ഷമമായ ഭരണത്തിന്റെ മാതൃകാകേന്ദ്രമായി. ഉദ്യോഗസ്ഥ ഇടപെടലുകള്‍ പരമാവധി കുറച്ച് സര്‍ക്കാര്‍ പ്രവര്‍ത്തനം അടുക്കും ചിട്ടയുമുള്ളതാക്കി. അഴിമതി കുറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം സുതാര്യമാകുന്നു. പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി കൊടുത്ത അഴിമതിക്കാരായ രണ്ടു മന്ത്രിമാര്‍ ഇപ്പോഴും ജയിലിലാണ്. ജനങ്ങളെ സേവിക്കാനുള്ളതാണ് സര്‍ക്കാരെന്ന് ഇവിടെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു. ഒപ്പം, പ്രതികരണശേഷിക്ക് പുതിയ അര്‍ത്ഥതലങ്ങളും.

സംസ്‌കാരവും സൗഹാര്‍ദ്ദവും

അതിസമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം നിറയുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍ പേറുന്ന വിവിധ സമൂഹങ്ങളുടെ കേന്ദ്രം. ഈ സംസ്‌കാരങ്ങള്‍ക്കും അതിന്റെ ഘടനയ്‌ക്കും തഴച്ചുവളരാനുള്ള സാഹചര്യം ഗവര്‍ണറുടെ നിശ്ചയദാര്‍ഢ്യത്തില്‍ സംജാതമായി. മതസൗഹാര്‍ദ്ദവും ഐക്യവും സാംസ്‌കാരിക പാരമ്പര്യവും ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ നേതൃപരമായ ഇടപെടലുകളിലൂടെ രാജ്ഭവന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന ഒട്ടനവധി ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ബംഗാള്‍ രാജ്ഭവന്‍ വേദിയായി. ആനന്ദബോസിലെ എഴുത്തുകാരനും സാഹിത്യകാരനും അതിന് പിന്‍ബലമായി.

യുവശാക്തീകരണമെന്ന നാളെയുടെ ഊര്‍ജം

വിദ്യാസമ്പന്നരും ശക്തരുമായ യുവാക്കളാണ് ഭാവിഭാരതത്തിന്റെ ഊര്‍ജമെന്ന ദീര്‍ഘവീക്ഷണത്തോടെ ആവിഷ്‌കരിച്ച വിവിധ സംരംഭകത്വ പരിപാടികള്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് പോലും മാതൃകയാണ്. സാമൂഹ്യ വികസനത്തില്‍ എണ്ണമറ്റ യുവജനതക്ക് സജീവ പങ്കാളിത്തം വഹിക്കാന്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്ന നവീനങ്ങളായ വിവിധ നൈപുണ്യ വികസന, നേതൃത്വ പരിപാടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. യുവജനങ്ങളുടെ നൈപുണ്യവും ഊര്‍ജവും സംസ്ഥാനത്തിന്റെയും രാഷ്‌ട്രത്തിന്റെയും ശോഭനമായ ഭാവിക്ക് പ്രയോജനപ്പെടുത്താമെന്ന ഉറച്ച വിശ്വാസത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ ഗ്രൗണ്ട് സീറോ ഗവര്‍ണറെ (ജനങ്ങള്‍ നല്‍കിയ വിളിപ്പേര്) പുതുതലമുറയുടെയും പ്രിയങ്കരനാക്കുന്നു.

കലാപ കലുഷിതമായ നാട്ടിലെ സമാധാന ദൂതന്‍

എന്നും രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച സംസ്ഥാനമാണ് ബംഗാള്‍. പതിറ്റാണ്ടുകളോളമുള്ള മാര്‍ക്‌സിസ്റ്റ് ഭരണത്തിലും തുടര്‍ന്നുവന്ന തൃണമൂല്‍ ഭരണത്തിലുമെല്ലാം രാഷ്‌ട്രീയ എതിരാളികള്‍ ഇരകളായിക്കൊണ്ടേയിരുന്നു. മമതാ ബാനര്‍ജി സര്‍ക്കാരിന്റെ കലി ബംഗാള്‍ രാജ്ഭവനുനേരെയും നീണ്ടെങ്കിലും വാര്‍ റൂമിനു പകരം പീസ് റൂം തുറന്നാണ് മഹാകവി രവീന്ദ്രനാഥ ടഗോറിന്റെ കടുത്ത ആരാധകന്‍ കൂടിയായ ആനന്ദബോസ് നേരിട്ടത്. തൃണമൂല്‍ നേതാക്കളുടെ എതിര്‍പ്പുകളെ മറികടന്ന് സംഘര്‍ഷ മേഖലകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. സംസ്ഥാനത്തെ ബസിര്‍ഹട്ട് പാര്‍ലമെന്ററി മണ്ഡലത്തില്‍പ്പെട്ട ചെറുദ്വീപായ സന്ദേശ്ഖാലിയില്‍ സ്ത്രീകളുടെ ഉറക്കംകെടുത്തിയ ഒരു ഗുണ്ടാ നേതാവിനെ നേരിടാന്‍ സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് മാധ്യമപ്രവര്‍ത്തകരുമായി സ്ഥലത്തെത്തിയ ഗവര്‍ണര്‍ സമൂഹത്തിന് നല്‍കിയത് വ്യക്തമായ സന്ദേശം തന്നെയായി. സ്ത്രീകളോട് സ്വയം കാളിയായി മാറാനും അനീതിയെ എതിര്‍ക്കാനും നല്‍കിയ ആഹ്വാനത്തോട് അവര്‍ പ്രതികരിച്ചു. ഒടുവില്‍ അതിക്രമങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുത്ത ഷെയ്ഖ് ഷാജഹാനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്യാന്‍ മമത സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പീസ് റൂമില്‍ കിട്ടിയ പരാതികള്‍ തുടര്‍ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കൈമാറി. തന്നോട് ഏറ്റുമുട്ടാനിറങ്ങിയ മമതയെ തോല്‍പ്പിക്കാതെ വിജയിച്ച ഗവര്‍ണറായി ആനന്ദബോസ്. സമന്വയവും സ്‌നേഹവുമാണ് അതിന്റെ പന്ഥാവ്.

രാജ്ഭവനിലെ ആര്‍ഭാടം

രാജ്ഭവന്‍ പൊതുവെ ആര്‍ഭാടത്തിന്റെയും ധൂര്‍ത്തിന്റെയും പര്യായമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. അതിനൊരപവാദമാണ് ആനന്ദബോസിന്റെ ശൈലി. മാറിമാറി വന്ന ഗവര്‍ണര്‍മാരുടെ ഇഷ്ടക്കാരെക്കൊണ്ട് നിറഞ്ഞിരുന്ന ആര്‍ഭാടത്തിന്റെ കേന്ദ്രമെന്ന പേര് ഇന്നില്ല. ലളിത ജീവിതമാണ് ഈ ഗവര്‍ണറുടെ ശൈലി. ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: നന്ദിത ബോസും ലോസ് ആഞ്ചലസ് സ്റ്റെല്ലാ ആഡ്‌ലര്‍ ആക്ടിങ് സ്റ്റുഡിയോയില്‍ അഭിനയം പഠിക്കുന്ന വാസുദേവ ബോസും. മഹാകവി ടഗോറിനോടുള്ള സ്‌നേഹത്തില്‍ രാജ്ഭവന്റെ നോര്‍ത്ത് ഗേറ്റിന് അദ്ദേഹത്തിന്റെ പേരും നല്‍കി… എന്തുകൊണ്ടും ഇപ്പോള്‍ അതൊരു ആനന്ദഭവനം തന്നെ!

അപ്നാ ഭാരത്- ജഗ്ത ബംഗാള്‍

കേരളത്തില്‍ വംഗനാടിന്റെ സാംസ്‌കാരിക പൈതൃകവും കലാപെരുമയും വിളിച്ചോതിയ നൃത്ത, സംഗീത, നാട്യരൂപങ്ങളും സമ്മേളിച്ച ബംഗാളി കലോത്സവത്തോടെയായിരുന്നു രാജ്യത്തിന്റെ അഭിമാനവും സംസ്ഥാനത്തിന്റെ ഉന്നതിയും ലക്ഷ്യമാക്കി വംഗനാടിന് ഉണര്‍വേകുന്ന’അപ്നാ ഭാരത് – ജഗ്ത ബംഗാള്‍’ ദൗത്യത്തിന്റെ പ്രാരംഭം.

വൈവിധ്യമാര്‍ന്ന സര്‍ഗാത്മക – ക്രിയാത്മക സംരംഭങ്ങളുടെ വലിയൊരു പട്ടിക ഉള്‍ക്കൊള്ളുന്നതാണ്, ‘ആശയങ്ങളുടെ തമ്പുരാന്‍’ എന്നറിയപ്പെടുന്ന ആനന്ദബോസിന്റെ പുതിയ ജനകീയ ദൗത്യം. ചുമതലയേറ്റപ്പോള്‍ തന്നെ രാജ്ഭവന് ‘ജന്‍രാജ്ഭവന്‍’ എന്ന പുതിയ മുഖം നല്‍കി തുടങ്ങിവെച്ച ജനകീയ പരിപാടികളുടെയും ഒന്നാം വാര്‍ഷികത്തില്‍ ആവിഷ്‌കരിച്ച നൂതനപദ്ധതികളുടെയും തുടര്‍ച്ചയാണ് സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിനുതകുന്ന ‘അപ്നാ ഭാരത് – ജഗ്ത ബംഗാള്‍’. കളക്ടറായിരിക്കെ നാല് പതിറ്റാണ്ടു മുമ്പ് കേരളത്തില്‍ ‘ഫയല്‍ ടു ഫീല്‍ഡ്’ എന്ന പേരില്‍ ബഹുജനസമ്പര്‍ക്കപരിപാടിക്ക് തുടക്കം കുറിച്ച ആനന്ദബോസിന്റെ ആശയസമ്പത്ത് പ്രതിഫലിക്കുന്ന ‘ഗവര്‍ണര്‍ നിങ്ങളുടെ വീട്ടുപടിക്കല്‍’ എന്ന പരിപാടിയോടെയായിരുന്നു അതിന്റെ തുടക്കം.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, പ്രകൃതിക്ഷോഭം മൂലം കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചവര്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍, തീരാരോഗം പി
ടിപെട്ടവര്‍, അഗതിമന്ദിരങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങി പലവിധ യാതനകള്‍ അനുഭവിക്കുന്ന ജനങ്ങളെ നേരിട്ടുകണ്ട് പ്രശ്‌നങ്ങള്‍ വിലയിരുത്തുകയും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന പ്രക്രിയക്കാണ് ഇതിലൂടെ തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി ഗവര്‍ണര്‍ കൊല്‍ക്കത്തയില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ പരിചരിക്കുന്ന ‘ലിറ്റില്‍ ഹട്ട് നിരീക്ഷണ്‍ കേന്ദ്ര’ (ttLile hut Nirikshan Kendra) സന്ദര്‍ശിച്ചു.

സ്ത്രീ ശാക്തീകരണം, കുട്ടികളുടെ സുരക്ഷ, സമാധാനപരിപാലനം, യുവാക്കളുടെ പങ്കാളിത്തം, സാംസ്‌കാരിക – വിദ്യാഭ്യാസ പരിപോഷണം എന്നിവക്കുള്ള സംരംഭങ്ങള്‍ക്കൊപ്പം മനുഷ്യക്കടത്തിനും മയക്കുമരുന്ന് ഉപയോഗത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പരിപാടികളില്‍ മുന്‍തൂക്കം നല്‍കുന്നു. കലാലയ വിദ്യാര്‍ത്ഥികളെ നേരിട്ടുകണ്ടുള്ള സംവാദങ്ങള്‍, സാമൂഹികനന്മക്കായി ഏതെങ്കിലും വിധത്തില്‍ സംഭാവന ചെയ്യുന്നവരോ അതില്‍ താല്‍പര്യമുള്ളവരോ ആയ പ്രതിഭകളെയും ഉദാരമതികളെയും ഉള്‍പ്പെടുത്തിയുള്ള ഗവര്‍ണേഴ്സ് ഗോള്‍ഡന്‍ ഗ്രൂപ്പ്, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, സാഹിത്യ-സാംസ്‌കാരിക പ്രതിഭകളെ ആദരിക്കുന്നതിനുള്ള പുരസ്‌കാരങ്ങള്‍, പെണ്‍കുട്ടികള്‍ക്കായി ‘അഭയ പ്ലസ്:’ സ്വയംപ്രതിരോധ പരിശീലന പരിപാടികള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. കേരളത്തിന്റെ ‘കളരിപ്പയറ്റ്’ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ‘അഭയ പ്ലസ്’ പരിശീലനം.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സാംസ്‌കാരിക സ്ഥാപനങ്ങളായ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, ഈസ്റ്റേണ്‍ സോണ്‍ കല്‍ച്ചറല്‍ സെന്റര്‍ എന്നിവ സംയുക്തമായി ഏതാനും ദിവസം മുമ്പ് എറണാകുളത്ത് കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുമായി സഹകരിച്ചു നടത്തിയ ബംഗാള്‍ കലോത്സവം അക്ഷരാര്‍ത്ഥത്തില്‍ കേരളം -ബംഗാള്‍ സാംസ്‌കാരിക വിനിമയ രംഗത്തെ സവിശേഷ ചുവടുവെപ്പായി. ബംഗാളിലെ പുരാതന വാദ്യോപകരണങ്ങളുടെ വാദനം, രവീന്ദ്രനാഥ ടഗോറിന്റെ നാല് നൃത്ത നാടകങ്ങള്‍, പ്രശസ്തമായ ബാവുള്‍ ഗാനങ്ങള്‍, ഷെഹ്നായി, ദുര്‍ഗാപൂജ ഉത്സവത്തിന്റെ അവിഭാജ്യഘടകമായ ധക്്, പുരാണകഥകള്‍ കോര്‍ത്തിണക്കിയുള്ള പുരാതനി സംഗീതം, പുരുലിയ ജില്ലയില്‍ രൂപംകൊണ്ട വര്‍ണാഭവും ചടുലവുമായ പുരുലിയ ഛൗ നൃത്തരൂപം, പുരാതന തനതു നൃത്തരൂപമായ ഗൗഡിയ നൃത്യ, ബംഗാളി നാടോടി സംസ്‌കാരത്തിന്റെ ഭാഗമായ ശ്യാമസംഗീതം എന്നിങ്ങനെ തനതുകലകളും കളികളും കോര്‍ത്തിണക്കി അവതരിപ്പിച്ച കലാവിരുന്ന് കാണികളെ ആവേശം കൊള്ളിക്കുന്നതായി.

രവീന്ദ്രനാഥ ടാഗോര്‍, കാസി നസ്‌റുല്‍ ഇസ്ലാം, ദ്വിജേന്ദ്രലാല്‍ റോയ്, രജനികാന്ത സെന്‍, അതുല്‍ പ്രസാദ് സെന്‍ – പഞ്ചകവികളുടെ പ്രശസ്ത ഗാനങ്ങള്‍ കോര്‍ത്തിണക്കിയ പഞ്ചകബീര്‍ ഗാനമാലയായിരുന്നു ബംഗാളി കലോത്സവത്തിലെ മറ്റൊരു പ്രമുഖയിനം. ബംഗാളിലെ പ്രശസ്ത കവിയും ചെറുകഥാകൃത്തുമായ ഡോ. തമാല്‍ ലാഹ, കവി റിനാ ഗിരി, കഥാകൃത്ത് ജയന്ത ഡേ, മലയാളത്തിലെ എഴുത്തുകാരായ ഡോ. എം.ജി. ശശിഭൂഷണ്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പായിപ്ര രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത സാഹിത്യ ചര്‍ച്ചയും ഇതിന്റെ ഭാഗമായി നടന്നു.

Tags: Dr CV Ananda BoseRajesh PattimattamKolkata GovernorBengal Raj Bhavan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാൾ രാജ്ഭവനിൽ ഗവർണറുടെ നേതൃത്വത്തിൽ ആവേശകരമായ യോഗാദിനാചരണം

India

പൂർണാരോഗ്യം വീണ്ടെടുത്ത് ബംഗാൾ ഗവർണർ ആനന്ദബോസ് വീണ്ടും കർമ്മ നിരതനായി 

India

‘ഇരകളുടെ ശബ്ദം ഞാൻ കേൾക്കും’ ; അക്രമമെന്ന കാൻസറിന്റെ വേരുകൾ ഇല്ലാതാക്കണം : മുർഷിദാബാദ് കലാപത്തിന്റെ ഇരകളെ സന്ദർശിച്ച് ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് 

India

ബില്ലുകൾ കെട്ടിക്കിടക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം; ഓരോ ബില്ലിലും നിയമാനുസൃത നടപടികൾ സ്വീകരിച്ചു – ബംഗാൾ രാജ്ഭവൻ

India

ശ്രീരാമനവമി സമാധാനപരമായി കടന്നുപോയതിൽ സന്തോഷം പ്രകടിപ്പിച്ച് ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദ ബോസ്

പുതിയ വാര്‍ത്തകള്‍

ട്രാക്കില്‍ മരം വീണു: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ഷെയര്‍ ട്രേഡിംഗിന്‌റെ മറവില്‍ കോട്ടയം സ്വദേശിയില്‍ നിന്ന് ഒന്നര കോടിയിലേറെ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് ടൂറിസ്റ്റ് ബസ് മോഷ്ടിച്ച് പമ്പില്‍ ഡീസലടിച്ച് പണം നല്‍കാതെ കടന്ന പ്രതികള്‍ അറസ്റ്റില്‍

A railway conductor (L) checks the documents of a passenger who arrived to board on a train after the government eased restrictions imposed as a preventive measure against the COVID-19 coronavirus, at Kalupur railway station in Ahmedabad on June 1, 2020. (Photo by SAM PANTHAKY / AFP)

ഓര്‍ഡിനറി, നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 500 കിലോമീറ്റര്‍ വരെ നിരക്കില്‍ മാറ്റമില്ല, പുതുക്കിയ പട്ടിക പുറത്തിറക്കി റെയിൽവേ

ആശിര്‍നന്ദയുടെ ആത്മഹത്യ: ശ്രീകൃഷ്ണപുരം കോണ്‍വെന്റ് സ്‌കൂള്‍ തുറന്നു, ഇനി പുതിയ പ്രിന്‍സിപ്പലും പിടിഎയും

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കി: പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യും

മൊബൈല്‍ മോഷ്ടിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ജയില്‍ ചാടി, രക്ഷപ്പെട്ടത് അസം സ്വദേശി അമിനുള്‍ ഇസ്ലാം

നവജാത ശിശുക്കളെ കൊല ചെയ്ത് കുഴിച്ചുമൂടി: യുവതിയും ആണ്‍ സുഹൃത്തും റിമാന്റില്‍

അഷ്ട വൈദ്യ പരമ്പരയില്‍ പെട്ട ഒളശ്ശ ചിരട്ടമണ്‍ ഇല്ലത്ത് ഡോ. സി എന്‍ വിഷ്ണു മൂസ്സ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies