അങ്കാറ ; ഇസ്രായേലുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. ” ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയാണ്. ഭാവിയിലും ഒരു ബന്ധവുമുണ്ടാക്കില്ല. ഭരണകക്ഷിയുടെ തീരുമാനം ആണത്. അത് ഭാവിയിലും പാലിക്കും.” – ഉര്ദുഗാന് പറഞ്ഞു.
ഇസ്രായേലിന്റെ നിരന്തരമായ ആക്രമണം പലസ്തീനികളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് സൗദിയില്‍ നടന്ന അറബ്-ഇസ്ലാമിക് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഉര്ദുഗാന് പറഞ്ഞിരുന്നു. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്രായേലിന് വേണ്ടതെല്ലാം നല്‍കുകയാണ്. ഇസ്രായേലിനെ തടയാന്‍ മുസ്ലിം രാജ്യങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉര്ദുഗാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: