ദമാസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലും ഹോംസിലും ഇസ്രയേലിന്റെ വ്യോമാക്രമണം. ഹിസ്ബുള്ളയെയും ഇറാന്റെ പിന്തുണയുള്ള ഭീകര സംഘടനകളുടെ നേതാക്കളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നാശനാഷ്ടങ്ങളുടെ കാര്യത്തില്‍ വ്യക്തതയില്ല. ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ സിറിയ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസവും ലെബനനിലെ ബെയ്റൂട്ടിലും ഗാസയിലും ഇസ്രയേല്‍ ആക്രമണം തുടര്‍ന്നു. ബെയ്റൂട്ടില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകണമെന്ന മുന്നറിയിപ്പിന് പിന്നാലെ, ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ റദ്വാന് യൂണിറ്റിന്റെ രണ്ട് സീനിയര്‍ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. അവരുടെ 140ഓളം റോക്കറ്റ് ലോഞ്ചറുകളും തകര്‍ത്തു. വെസ്റ്റ് ബാങ്കിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഹമാസ് ഭീകരരും കൊല്ലപ്പെട്ടു. ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ പ്രതിരോധ തുരങ്കം നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. സിറ്റി സെന്ററിനു സമീപത്തുനിന്ന് ഇമാം ഖുമൈനി ആശുപത്രിയിലേക്കുള്ള മെട്രൊ സ്റ്റേഷനിലേക്ക് ആണ് തുരങ്കനിര്‍മാണം. അതേസമയം, ഇറാന്റെ ആണവ കേന്ദങ്ങള്‍ ആരാലും ആക്രമിക്കപ്പെടില്ലെന്ന് അന്താരാഷ്ട്ര അറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) ചീഫ് റഫേല്‍ ഗ്രോസി പറഞ്ഞു. ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റസുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഗ്രോസിയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: