തൃശ്ശൂര്‍: 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷമിത് 8790 കോടി രൂപ ആയിരുന്നു. 32 % വളര്‍ച്ച. ആദ്യ പകുതിയിലെ ലാഭം 308 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അത് 278 കോടി രൂപ ആയിരുന്നു.
കമ്പനിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ വിറ്റുവരവ് 6065 കോടിയാണ്. ലാഭം 130 കോടിയും. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കമ്പനിയുടെ ഭാരതത്തില്‍ നിന്നുള്ള വിറ്റുവരവ് 9914 കോടി രൂപയാണ്. 34 ശതമാനം വളര്‍ച്ച. ലാഭം 285 കോടി രൂപ. രണ്ടാം പാദത്തില്‍ ഭാരതത്തില്‍ നിന്നുള്ള വിറ്റുവരവ് 5227 കോടിയും ലാഭം 120 കോടിയും.
ആദ്യ പകുതിയില്‍ കമ്പനിയുടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിറ്റുവരവ് 1611 കോടി രൂപയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 21 ശതമാനം വളര്‍ച്ച. രണ്ടാം പാദത്തിലിത് 800 കോടി രൂപയാണ്. ലാഭം 14 കോടി. കമ്പനിയുടെ ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയര്‍ 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 80 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. 6 കോടി രൂപ നഷ്ടത്തിലാണ്. കാന്‍ഡിയറിന്റെ രണ്ടാംപാദ വിറ്റുവരവ് 41 കോടി രൂപയാണ്. നഷ്ടം 3.8 കോടി രൂപയും. ഇക്കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം സംതൃപ്തി നല്കുന്നതായിരുന്നുവെന്നും കല്യാണ്‍ ജൂവലേഴ്സ് എക്സി. ഡയറക്ടര്‍ രമേഷ് കല്യാണരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: