ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിഎത്തിയാലും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അമിത്ഷായുടെ പരാമര്‍ശം. നാലാം തലമുറ ആവശ്യപ്പെട്ടാലും ദളിതർക്കും ആദിവാസികൾക്കും മറ്റ് പിന്നാക്ക ജാതിക്കാർക്കും ലഭിക്കുന്ന സംവരണം മുസ്ലീങ്ങൾക്ക് ലഭിക്കില്ലെന്ന് രാഹുല്‍ഗാന്ധി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
“കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഉലേമകൾ (മുസ്ലിം പണ്ഡിതന്മാർ) കോൺഗ്രസ് പാർട്ടിയുടെ പ്രസിഡൻ്റിനെ കണ്ട് മുസ്ലീങ്ങൾക്ക് (ജോലിയിലും വിദ്യാഭ്യാസത്തിലും) സംവരണം നൽകണമെന്ന് പറഞ്ഞു. മുസ്ലീങ്ങൾക്ക് സംവരണം നൽകണമെങ്കിൽ, എസ്സി / എസ്ടി / ഒബിസികൾക്ക് സംവരണം വെട്ടിക്കുറയ്ക്കേണ്ടി വരും. രാഹുൽ ബാബ നിങ്ങള്‍ക്ക് മാത്രമല്ല, നിങ്ങളുടെ നാല് തലമുറകൾ വന്നാലും, അവർക്ക് എസ്സി / എസ്ടി / ഒബിസി കൾക്കുള്ള ക്വാട്ട വെട്ടിക്കുറച്ച് മുസ്ലീങ്ങൾക്ക് നൽകാൻ കഴിയില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 20നാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. ശിവസേന (യുബിടി), എൻസിപി (എസ്സിപി), കോൺഗ്രസ് എന്നിവ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി ബിജെപി-ശിവസേന-എൻസിപിയുടെ ‘മഹായുതി’ സഖ്യത്തിനെതിരെ മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: