ഗുവാഹത്തി: ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഗോൾപാറ സൈനിക് സ്കൂൾ വജ്രജൂബിലി നിറവിൽ . നാഷണൽ ഡിഫൻസ് അക്കാദമിയിലൂടെയും മറ്റ് വിവിധ എൻട്രികളിലൂടെയും സായുധ സേനയിൽ ചേർന്ന 300 ഓളം ഓഫീസർമാരെ ഇന്ത്യൻ സൈന്യത്തിന് സമ്മാനിച്ച സ്കൂളാണിത് .
ചടങ്ങിൽ മുഖ്യാതിഥിയായി അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ പങ്കെടുത്തു. കൂടാതെ, ഇന്ത്യയുടെ പൂർവ്വകസൈനികരും , അവരുടെ കുടുംബാംഗങ്ങളും വിശിഷ്ട്തിഥികളായെത്തി ജന്മനാടിന് കാവലായി 300 ധീരസൈനികരെ നൽകിയ സ്കൂൾ ഇന്ന് ഏറെ പ്രശസ്തി നേടിയിരിക്കുകയാണ്.
ഇന്ത്യൻ സൈന്യത്തിന്റെ വിസ്മയിപ്പിക്കുന്ന ‘ആയുധ പ്രദർശന’ത്തിനും സ്കൂൾ സാക്ഷ്യം വഹിച്ചു. 19 ആർമി ഡോഗ് യൂണിറ്റിന്റെ ആവേശകരമായ ‘ഡോഗ് ഷോ’യും അസം റെജിമെൻ്റൽ സെൻ്ററിന്റെ മിലിട്ടറി ബാൻഡിന്റെ ആകർഷകമായ ‘ബാൻഡ് ഡിസ്പ്ലേയും’ ചടങ്ങിന് മാറ്റ് കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: