Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യ ഇൻ്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ (ഐ.ഐ.ഐ.ഇ-2024) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

ഡിസംബർ 13 മുതൽ 15 വരെ കൊച്ചി കിൻഫ്ര ഇൻറർനാഷണൽ എക്സിബിഷൻ സെൻററിൽ നടക്കും

Janmabhumi Online by Janmabhumi Online
Nov 13, 2024, 07:01 am IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ), മെട്രോ മാർട്ടും സംയുക്തമായി വ്യവസായ വകുപ്പ് കേരള സർക്കാർ,, എം.എസ്.എം.ഇ ഭാരത സർക്കാർ, കെ-ബിപ്‌, കിൻഫ്ര എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ ഇൻ്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ഡിസംബർ 13 മുതൽ 15 വരെ കൊച്ചി കിൻഫ്രാ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും.

എക്സ്പോയുടെ ഉദ്ഘാടനം 14 നു രാവിലെ 11 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കേരള വ്യവസായ വകുപ്പ് മന്ത്രി  പി. രാജീവ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  മുഹമ്മദ് ഹനീഷ് ഐ.എ.എസ്, എം എസ് എം ഇ ഡയറക്ടർ  ജി എസ് പ്രകാശ്, കെഎസ്ഐഡിസി എം ഡി  എസ്. ഹരികിഷോർ ഐഎഎസ് , കിൻഫ്ര എംഡി  സന്തോഷ് കോശി തോമസ്,, വ്യവസായ വകുപ്പ് ഡയറക്ടർ, ഉന്നത ഉദ്യോഗസ്ഥർ,കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ, ജനറൽ സെക്രട്ടറി ജോസഫ് പൈകട, എക്സിബിഷൻ കമ്മിറ്റി ചെയർമാൻ  കെ. പി. രാമചന്ദ്രൻ നായർ, സി ഇ ഒ സിജി നായർ എന്നിവർ ഉൽഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

കേന്ദ്ര എം എസ് എം ഇ വകുപ്പ് മന്ത്രി ജിതൻ റാം മാഞ്ചി പതിനഞ്ചിനു നടക്കുന്ന സമാപന സമ്മേളനം ഉൽഘാടനം ചെയ്യും. കാക്കനാട് കൊച്ചി കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന വ്യവസായിക മേളയിൽ മുന്നൂറോളം സ്ഥാപനങ്ങൾ തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും .

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ യന്ത്ര-സാമഗ്രികളുടെ നിർമാതാക്കളുടേത് ഉൾപ്പെടെ, മുന്നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിനെത്തുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള മെഷീൻ നിർമാതാക്കളും എക്സ്പോയിൽ അണിനിരക്കുന്നുണ്ട്.

ഇന്ത്യയിൽ ലഭ്യമായ അത്യാധുനിക യന്ത്രങ്ങൾ കാണാനും അവയുടെ പ്രവർത്തനം നേരിട്ടുകണ്ട് മനസ്സിലാക്കാനുമുള്ള അസുലഭാവസരമാണ് കേരളത്തിലെ വ്യവസായികൾക്ക് എക്പോ യിലൂടെ ലഭിക്കുന്നത്.

ഇൻഡസ്ട്രി 4.0 ആശയത്തിന് കേരളത്തിൽ വമ്പൻ കുതിച്ചുചാട്ടമുണ്ടാക്കാൻ സഹായിക്കുന്നതാണ് ഈ എക്സ്പോ. കേരളത്തിലെ വ്യാവസായിക വളർച്ചയ്‌ക്ക് വേഗം കൂട്ടാനും പ്രോത്സാഹനം നൽകാനുമുള്ള ശ്രമങ്ങളിൽ നിർണായകമാണ് ഇൻഡസ്ട്രിയൽ എക്സ്പോ.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോയിൽ പതിനായിരത്തിലേറെ വ്യവസായ, വാണിജ്യ പ്രമുഖർ എത്തുമെന്ന് കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ പറഞ്ഞു. അറിയപ്പെടുന്ന വ്യവസായികൾ, നയരൂപീകരണ വിദഗ്ധർ, പങ്കാളിത്തത്തിനു സാധ്യതയുള്ള ബിസിനസുകാർ, പുതിയ സംരംഭകർ എന്നിവരുടെ സാന്നിധ്യം ഇതിനോടകം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇവരുടെയെല്ലാം കൂട്ടായ സഹകരണത്തിനും ചർച്ചകൾക്കും എക്സ്പോ വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ എക്സ്പോ വഴിയൊരുക്കുമെന്ന് (ഐ.ഐ.ഐ.ഇ സംഘാടക സമിതി ചെയർമാൻ കെ.പി. രാമചന്ദ്രൻ നായർ പറഞ്ഞു. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ഉന്നമനത്തിലൂടെ കേരളത്തിനെ രാജ്യത്തെ വ്യവസായ സൗഹൃദസംസ്ഥാനങ്ങളുടെ നിരയിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുക എന്ന ലക്ഷ്യത്തോടെ ആണ് ഇന്ത്യ ഇൻ്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ സംഘടിപ്പിക്കുന്നത്. ഇതിനായി അതിനൂതന സാങ്കേതികവിദ്യകളുടെ വിശാലമായ പ്രദർശനമാണ് സജ്ജമാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ശീതീകരിച്ച നാലു പവലിയനുകളിലായി ഇരുന്നൂറ്റി അമ്പതിലധികം സ്റ്റാളുകളിൽ കേരളത്തിന്‌ പുറമെ തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പനികളും തങ്ങളുടെ മെഷീനറികൾ പ്രദർശിപ്പുമെന്ന് കെ.എസ്.എസ്.ഐ.എ സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പൈകട പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതിക വൈദഗ്ധ്യം നമ്മുടെ നാട്ടിലെ സംരംഭർക്കും ലഭ്യമാക്കുകയെന്നതും എക്സ്പോ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യങ്ങളിൽ പെടുന്നുവെന്ന് ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്പോ സി.ഇ.ഒ  സിജി നായർ പറഞ്ഞു.

വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, പ്രോഡക്റ്റ് പ്രെസെന്റേഷനുകൾ, എന്നിവയും ഇൻഡസ്ട്രിയൽ എസ്സ്‌പോയുടെ ഭാഗമായി നടക്കും. വിവിധതരം സെൻസറുകൾ, റോബോട്ടുകൾ, ടൂൾസ്, സോഫ്ട്‍വെയറുകൾ, ഓട്ടോമേഷൻ ടെക്നോളജി, എന്നിവയുടെ പ്രദർശനം പ്രധാന ആകർഷണമായിരിക്കും.

ലോകത്ത് ആകമാനം ഇന്ന് ലഭ്യമായ ഏറ്റവും പുതിയ വ്യാവസായിക കണ്ടുപിടുത്തങ്ങൾക്കാണ് മൂന്ന് ദിവസങ്ങളിലായി കേരളം ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. രാജ്യത്തിൻറെ മൊത്തം ഭാവി വാണിജ്യ, വ്യവസായ വളർച്ചയ്‌ക്ക് ഐ.ഐ.ഐ.ഇ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ. പങ്കെടുക്കുന്നവർക്ക് പൊതു, സ്വകാര്യ രംഗങ്ങളിലെ പ്രതിനിധികളുമായി സംവദിക്കാനുള്ള അവസരമുണ്ടാകും.

വ്യാപാരം വർധിപ്പിക്കാനും വിപണിയിലെ സ്വാധീനം ഊട്ടിയുറപ്പിക്കാനും ദീർഘകാല കരാറുകൾ സ്ഥാപിക്കാനും പ്രതിനിധികൾക്ക് എക്സ്പോ അവസരം നൽകും. എക്സ്പോയിൽ സൗജന്യമായി പങ്കെടുക്കാം.രജിസ്‌ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.iiie.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +91 9947733339 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.

പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ – കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ്‌  എ നിസാറുദീൻ, ജനറൽ സെക്രട്ടറി  ജോസഫ് പൈകട, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ  കെ പി രാമചന്ദ്രൻ നായർ, കെ എസ് എസ് ഐ എ സംസ്ഥാന ട്രഷറർ ജയകൃഷ്ണൻ, സംസ്ഥാന വൈസ് പ്രേസഡന്റുമാരായ ഫസലുദീൻ, പി ജെ ജോസ്,  സുനിൽനാഥ്, കെ എസ് എസ് ഐ എ ന്യൂസ്‌ എഡിറ്റർ സലിം, സംഘാടക സമിതി വൈസ് ചെയർമാൻ  വെൺപകൽ ചന്ദ്രമോഹൻ, എക്സ്പോ സി ഇ ഒ സിജി നായർ.

Tags: BusinessIndia International Industrial Expo (IIIE-2024)Kochi Kinfra International Exhibition Centre
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

World

ഭാരത പാക് സംഘര്‍ഷാനന്തരം ചൈനയിലെ പ്രതിരോധ കമ്പനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞു

News

ഓപ്പറേഷൻ സിന്ദൂർ : ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഓഹരികളിൽ വൻ കുതിച്ചുചാട്ടം : ഭാരത് ഡൈനാമിക്സിന്റെ ഓഹരി വില മൂന്ന് ശതമാനം ഉയർന്നു

World

ഇന്ത്യയുടെ വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ ഓഹരി വിപണി ഇളകി ; 6,000 പോയിന്റ് ഇടിഞ്ഞു : യുദ്ധമുണ്ടായാൽ പാകിസ്ഥാൻ തകർന്ന് തരിപ്പണമാകും

India

ഇക്കൊല്ലം ഭാരതം ലോകത്തെ നാലാം സമ്പദ് വ്യവസ്ഥയാകും: ഐഎംഎഫ്

പുതിയ വാര്‍ത്തകള്‍

ബിബിസി മേധാവി ടിം ഡേവി (ഇടത്ത്)

ടിവി ചാനലുകള്‍ വെള്ളാനകള്‍….വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ ടിവിക്കാലം…ടിവി ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബിബിസി

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ പിടിയിലായ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ സഹോദരനായ നവാസ് ഷെരീഫിന്‍റെ മകള്‍ മറിയം ഷെറീഫുമായി പാകിസ്ഥാനിലെത്തി സംസാരിക്കുന്നു.

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഹരിയാനയിലെ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനില്‍ പോയി മറിയം നവാസിനെ കണ്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട് : സുപ്രീംകോടതിയില്‍ പുതിയ സത്യവാംഗ്മൂലം നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies