ഗഡക് (കര്‍ണാടക): നാടെങ്ങും വഖഫ് ഭീകരത പടരുന്നതിനിടെ അവകാശപ്പെട്ട ഭൂമി നിയമയുദ്ധത്തിലൂടെ തിരികെ പിടിച്ച് ഗഡകിലെ കര്‍ഷകര്‍. ഗഡക് ജില്ലയിലെ 315 കര്‍ഷകരാണ് വഖഫ് ഭീകരതയെ മറികടന്ന് വിധി നേടിയത്.
തങ്ങളുടെ ഭൂമിയുടെ മേലുള്ള വഖഫ് ബോര്‍ഡിന്റെ അവകാശവാദങ്ങള്‍ക്കെതിരെ 2022 ആഗസ്ത് മുതല്‍ തുടരുന്ന നിയമപോരാട്ടത്തിനൊടുവിലാണ് കര്‍ഷകര്‍ക്ക് സ്വന്തം പേരില്‍ ഭൂമി തിരികെ ലഭിച്ചത്. വഖഫ് ഭീകരതയ്ക്ക് ഇരകളായ കര്‍ഷകരെ ഇക്കാര്യത്തില്‍ ബോധവത്കരിക്കുന്നതിനുള്ള കാമ്പയിന് ആരംഭിക്കുകയാണ് ഗഡകിലെ കര്‍ഷകര്‍.
ഭൂമിയുടെ മേലുള്ള വഖഫ് അവകാശവാദത്തിനെതിരെ 315 കര്‍ഷകര്‍ പ്രാദേശിക കോടതിയെ സമീപിക്കുകയായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം കാരണം പലര്‍ക്കും വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും നഷ്ടപ്പെട്ടു. 2019 മാര്‍ച്ച് 21നാണ് തങ്ങളുടെ ഭൂമിക്ക് മേല്‍ വഖഫ് അവകാശവാദമുണ്ടെന്ന് കര്‍ഷകര്‍ മനസിലാക്കിയത്. പൂര്‍വികരില്‍ നിന്ന് ലഭിച്ച ഭൂമിക്ക് മേലാണ് വഖഫ് അവകാശവാദമുന്നയിച്ചതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 1974ലെ ഭൂപരിഷ്കരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഭൂമി പരിശോധിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. ഭൂമി വഖഫ് സ്വത്തുക്കളുടെ പട്ടികയിലാണെന്നറിഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു.
516 കര്‍ഷകരാണ് കോടതിയില്‍ പോയത്. 315 പേരുടെ ഭൂമി സ്വന്തം പേരില്‍ തിരികെ ലഭിച്ചു. ബാക്കിയുള്ളവര്‍ കോടതി ഉത്തരവിനായി കാത്തിരിക്കുകയാണ്, കര്‍ഷകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: