ന്യൂദൽഹി: യുഎസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണ വില കുത്തനെ കു റഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. ഇതോടെ പവൻവില 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 140 രൂപ കൂപ്പുകുത്തി 5,930 രൂപയിലെത്തി. അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയാണ്.
ട്രംപ് വിജയിച്ചതോടെ ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) കുതിച്ചതും ക്രിപ്റ്റോകറൻസികൾ റെക്കോർഡ് തേരോട്ടം ആരംഭിച്ചതുമാണ് രാജ്യാന്തരതലത്തിൽ തന്നെ സ്വർണവില നിലംപൊത്താൻ വഴിയൊരുക്കിയത്. അന്താരാഷ്ട്ര സ്വർണവില 80 ഡോളറോളം ഇടിഞ്ഞ് 2660 ഡോളറിലെത്തി.
റോക്കറ്റ് പോലെ കുതിച്ചുയർന്ന സ്വർണവില കുറേ നാളുകൾക്ക് ശേഷം ഇതാദ്യമായാണ് ഒറ്റയടിക്ക് ആയിരം രൂപയിലധികം കുറയുന്നത്. അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം സ്വർണവിപണിയെ സ്വാധീനിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നവംബർ ഒന്നാം തീയതി മുതൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. ഈ മാസം ഇന്നലെ മാത്രമാണ് വർദ്ധനവ് ഉണ്ടായത്.
അന്താരാഷ്ട്ര സ്വർണവില 80 ഡോളറോളം ഇടിഞ്ഞ് 2660 ഡോളറിലെത്തി. ഒക്ടോബർ 19ന് വില 58,000വും ഒക്ടോബർ 29ന് വില 59,000വും കടന്നിരുന്നു. ഒക്ടോബർ പത്തിന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. കഴിഞ്ഞ മാസം മുതൽ ഇതുവരെ ഗ്രാമിന്റെ വില 7000 രൂപയ്ക്ക് മുകളിലാണെന്നതും ശ്രദ്ധേയമാണ്.
അതേസമയം, സ്വര്ണവില ഇനി കുതിച്ചുകയറാനുള്ള സാദ്ധ്യത കുറവാണെന്ന വിലയിരുത്തലുകളും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: