തൃശൂര്‍: ആറ്റമിക് എനര്‍ജിയുടെ അംഗീകാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ബിരുദ വിദ്യാര്‍ത്ഥിനി ആര്. ദേവസ്മിതക്ക്.
ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള ബോംബേ ആറ്റമിക് എനര്‍ജി അഖിലേന്ത്യാതലത്തില്‍ നടത്തിയ ഉപന്യാസമത്സരത്തില് തെരഞ്ഞെടുക്കപ്പെട്ട 10 പേരില്‍ ആര്. ദേവസിത ഉള്‍പ്പെട്ടിരുന്നു.
തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് മുംബൈ ബിഎആര്‍സിയില്‍ വെച്ച് 36-ാമത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആറ്റോമിക് എനര്‍ജി ആള് ഇന്ത്യ എസായി കോണ്ടെസ്റ്റ് ഓണ്‍ ന്യൂക്ലിയര്‍ സയന്‍സ് ആന്റ് ടെക്നോളജി പവര്‍ ഇന്‍ ഇന്ത്യാ പാസ്റ്റ്, പ്രസന്റ് ആന്റ് ഫ്യൂച്ചര്‍ ജേര്‍ണി ഓഫ് ന്യൂക്ലിയര്‍ പ്രസന്റേഷനിലും ചോദ്യാവലിയിലും പങ്കെടുത്താണ് ഒന്നാം സ്ഥാനത്തിനും ക്യാഷ് അവാര്‍ഡിനും അര്‍ഹയായത്.
ചേര്‍പ്പ് സിഎന്‍എന്‍ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ ആര്. ദേവസ്മിത, ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് എല്‍പി സ്കൂള്‍ അധ്യാപിക കെ.എസ് ശ്രീജയുടേയും പ്രധാന അധ്യാപകന് എ.ആര്. രാജീവ്കുമാറിന്റേയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: