എരുമപ്പെട്ടി: എരുമപ്പെട്ടിയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്നതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. മലയണ്ണാന്, കാട്ടുപന്നികള്‍, കുരങ്ങുകള്‍ തുടങ്ങിയവയാണ് കര്‍ഷകര്‍ക്ക് വ്യാപകമായി നാശം വിതയ്ക്കുന്നത്. എരുമപ്പെട്ടിയിലെ ഏക്കറുകണക്കിന് കൃഷിയിടങ്ങളിലാണ് ഇത്തരത്തില്‍ വന്യമൃഗങ്ങള്‍ വിഹരിച്ചുകൊണ്ടിരിക്കുന്നത്.
മലയണ്ണാന് തേങ്ങകള്‍ ചുരണ്ടി പൊളിച്ചിടുകയും, പന്നികള്‍ കൂട്ടത്തോടെ വന്ന് കൃഷികള്‍ കുത്തി മറിക്കുകയുമാണ് ചെയ്യുന്നത്. ഇതോടൊപ്പം കുരങ്ങന്റെ ശല്യവും മേഖലകളിലുണ്ട്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് കുരങ്ങന്റെ ശല്യം കുറഞ്ഞുവെങ്കിലും മലയണ്ണാന്റെയും പന്നിയുടെയും ശല്യം മൂലം കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് തങ്ങള്‍ക്കെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കൃഷി ഉത്പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്തതും, വില ലഭ്യമാകുന്ന സമയത്ത് വന്യജീവി ശല്യവും രൂക്ഷമാകുന്നത് കര്‍ഷകരെ വലയ്ക്കുകയാണ്. ബാങ്കില്‍ നിന്നും ലോണെടുത്തും കടം വാങ്ങിയും മറ്റുമാണ് കര്‍ഷകര്‍ പലരും കൃഷി ചെയ്യുന്നത്. ഇത്തരത്തില്‍ കൃഷി ചെയ്യുന്ന വിളകളാണ് വന്യമൃഗങ്ങള്‍ വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സര്‍ക്കാരും ഇടപെട്ട് എത്രയും വേഗം വന്യജീവി ശല്യം പരിഹരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: