കോഴിക്കോട്: ഇടയ്ക്കയുടെ നാദത്തില്‍ രൂപേഷിന്റെ സോപാന സംഗീതം ജന്മഭൂമി വിജ്ഞാനോത്സവത്തിലെ നാലാം ദിനം ഭക്തിസാന്ദ്രമാക്കി. രാധേ കൃഷണ രാധേ കൃഷ്ണ, അടിമലരിണ തന്നെ കൃഷ്ണ, ധീര സമീരേ യമുനാ തീരേ, വന്ദേ മുകുന്ദ ഹരേ ജയ ശൗരെ… തുടങ്ങിയ കൃഷ്ണ കീര്‍ത്തന പദങ്ങള്‍ ആലപിച്ച് രൂപേഷ്.ആര്.മാരാര്‍ ആസ്വാദകരെ ഭക്തിയിലാഴ്ത്തി. കേരളക്ഷേത്രങ്ങളിലെ ശ്രീകോവിലിന്റെ സോപാനക്കെട്ടില് ജയദേവരുടെ ഗീതഗോവിന്ദം പാടി ഇടയ്ക്ക വായിക്കുന്ന സമ്പ്രദായമാണ് സോപാന സംഗീതം.
കലാമണ്ഡലം രാചന്ദ്രന്റെ ശിക്ഷണത്തിലാണ് രൂപേഷ് സോപാന സംഗീതം അഭ്യസിച്ചത്. 33 വര്‍ഷമായി സോപാന സംഗീതം അവതരിപ്പിക്കുന്ന രൂപേഷ് കോഴിക്കോട് ജില്ലയിലെ പോലൂര് സ്വദേശിയാണ്. ഭാര്യ: ഗംഗാദേവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: